ന്യൂദൽഹി: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനും ചില സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾക്കുമുള്ള ഷെഡ്യൂൾ ഇന്ന് വൈകിട്ട് 4 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. സ്വതന്ത്രവും നീതിയുക്തവും സുഗമവുമായ തെരഞ്ഞെടുപ്പ് നടത്താൻ രാഷ്‌ട്രീയ പാർട്ടികളെയും എൻഫോഴ്സ്മെന്റ് ഏജൻസികളെയും സന്ദർശിച്ച് ബീഹാറിലെ തയ്യാറെടുപ്പുകൾ സംബന്ധിച്ച് രണ്ട് ദിവസത്തെ അവലോകനം നടത്തിയതിന് ശേഷമാണ് ഈ പ്രഖ്യാപനം.
മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കുന്ന ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസും (എൻഡിഎ) രാഷ്‌ട്രീയ ജനതാദളിന്റെ (ആർജെഡി) തേജസ്വി യാദവ് നയിക്കുന്ന മഹാ ഗഢ്ബന്ധനും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കും തെരഞ്ഞെടുപ്പിൽ.
243 അംഗ ബീഹാർ നിയമസഭയിൽ നിലവിൽ എൻഡിഎക്ക് 131 സീറ്റുകളും മഹാ ഗഢ്ബന്ധന് 111 സീറ്റുകളുമാണുള്ളത്.
















