മുംബൈ : അഭിനയത്തിന് ഇടവേള നൽകി ആത്മീയ യാത്ര ആരംഭിച്ച് നടൻ രജനികാന്ത് . ഹിമാലയത്തിലേക്കുള്ള യാത്രയ്ക്കിടെ റോഡരികിൽ വച്ച് ആഹാരം കഴിക്കുന്ന രജനികാന്തിന്റെ ചിത്രം പുറത്ത് വന്നിട്ടുണ്ട്.
രജനീകാന്ത് ഋഷികേശിലെ സ്വാമി ദയാനന്ദ ആശ്രമം സന്ദർശിക്കുകയും സ്വാമി ദയാനന്ദയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. യാത്രക്കിടെ അദ്ദേഹം ഗംഗാ തീരത്ത് ധ്യാനിക്കുകയും ഗംഗാ ആരതിയിൽ പങ്കെടുക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഋഷികേശിന് ശേഷം ദ്വാരഹട്ടിലേക്ക് പോയതായും സൂചനയുണ്ട്.യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർ അദ്ദേഹത്തിന്റെ ലാളിത്യത്തെ പ്രശംസിച്ചു. വെള്ള ധോത്തിയും കുർത്തയും ധരിച്ചാണ് താരം യാത്ര ചെയ്യുന്നത്.
















