മുംബൈ: അന്തരിച്ച ചലച്ചിത്ര നിര്‍മ്മാതാവ് വി ശാന്താറാമിന്റെ ഭാര്യയും മുതിര്‍ന്ന നടിയുമായ സന്ധ്യ ശാന്താറാം (94) അന്തരിച്ചു. 1950കളിലെയും 60കളിലെയും ജനപ്രിയ അഭിനേത്രിയായ സന്ധ്യ പ്രധാനമായും ഹിന്ദി, മറാത്തി സിനിമകളില്‍ പ്രവര്‍ത്തിച്ചു. ശാന്താറാമിന്റെ മൂന്നാമത്തെ ഭാര്യയാണ്. ദോ ആംഖേന്‍ ബരാ ഹാത്ത് (1957), നവരംഗ് (1959), ഝനക് ഝനക് പായല്‍ ബജെ (1955), പിന്‍ജ്ര (1972) തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. സെഹ്റ, ജല്‍ ബിന്‍ മച്ലി നൃത്യ ബിന്‍ ബിജ്ലി, അമര്‍ ഭൂപാലി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളാണ്. സംസ്‌കാരം നടത്തി.
















