മലപ്പുറം: ഫുട്ബോള്‍ മത്സരത്തിനിടെ കായിക അധ്യാപകനെ മര്‍ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. പരിയാപുരം സെന്റ് മേരീസ് സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. മങ്കട ഉപജില്ല സ്‌കൂള്‍ കായിക മേളയ്‌ക്കിടെ ആയിരുന്നു വിദ്യാര്‍ഥികള്‍ അധ്യാപകനെ മര്‍ദിച്ചത്.
കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കായിക അധ്യാപകന്‍ ശ്രീരാഗിനെയാണ് മര്‍ദിച്ചത്. പെരിന്തല്‍മണ്ണ പോളി ടെക്നിക് കോളേജ് മൈതാനത്ത് നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണ കാരണം.
ഗോള്‍ കീപ്പറെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കവെ ഒരു സംഘം ശ്രീരാഗിനെയും ആക്രമിച്ചു.















