തിരുവനന്തപുരം : ഇസ്ലാമോഫോബിയ എന്നത് ഒരു ഉഡായിപ്പ് സങ്കല്‍പം മാത്രമാണെന്ന് യുക്തിവാദി രവിചന്ദ്രന്‍. കാരണം ഇസ്ലാമിനോടുള്ള അകാരണ ഭയത്തെയാണ് ഇസ്ലാമോഫോബിയോ എന്ന് വിളിക്കുന്നത്. അതായത് ഒരു വസ്തുവിനെക്കുറിച്ച് കാര്യമില്ലാതെ ഭയക്കുന്നതിനെയാണ് ഫോബിയോ എന്ന് പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ പാറ്റയെ ഭയക്കുന്നു.
“ഇസ്ലാമിനോട് അകാരണമായ ഭയം എനിക്കില്ല. പക്ഷെ ഇസ്ലാമിനെ എനിക്ക് പേടിയുണ്ട്. ഇസ്ലാമിനകത്തുള്ളവരും ഇസ്ലാമിന് പുറത്തുള്ളവരും ഇസ്ലാമിനെ ഭയക്കുന്നു. ഇസ്ലാമിനകത്തുള്ളവര്‍ ഇസ്ലാമിനെ പേടിക്കുന്നത് ഇസ്ലാമിലെ നിയമങ്ങളില്‍ നിന്നും വ്യതിചലിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുന്നു എന്നതിനാലാണ് ഉള്ളിലുള്ളവര്‍ക്ക് ഭയമുള്ളത്.”-രവിചന്ദ്രന്‍ പറയുന്നു.
“എനിക്ക് ഇസ്ലാമിനെ ഭയമുണ്ട്. കാരണം ഇന്ന് ലോകത്ത് നടക്കുന്ന പല സാമൂഹ്യസാഹചര്യങ്ങളും നോക്കിയാല്‍ ഇസ്ലാമില്ലെങ്കില്‍ ഇത്ര മോശമാകില്ലെയാരുന്നു എന്ന് തോന്നിയിട്ടുണ്ട്. സമൂഹമത്തിലെ പല സംഘര്‍ഷങ്ങളും സാഹചര്യങ്ങളും ഇസ്ലാമില്ലെങ്കില്‍ ഒഴിവാക്കപ്പെടുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഇസ്ലാമിനകത്തുള്ള അസഹിഷ്ണുതയാണ് ഇസ്ലാമിനെ ഭയക്കാന്‍ മറ്റൊരു കാരണം. അക്രമത്തെ ഇസ്ലാം പിന്തുണയ്‌ക്കുന്ന പല സാഹചര്യങ്ങളുമുണ്ട്. ഉദാഹരണമായി ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവം.”- രവിചന്ദ്രന്‍ പറഞ്ഞു.
ഞാന്‍ ഇസ്ലാമോഫോബിയയെക്കുറിച്ച് മൂന്ന് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള ആളാണ്. ഒന്നിനെ ഭയക്കുന്നതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. ഒരു വന്യമൃഗം, വിഷമുള്ള പാമ്പ് എന്നിവയെ ഭയക്കാനുള്ള അവകാശം ഉണ്ട്. ഇസ്ലാം ടോക്സിക്കാണ്.അതേ സമയം മുസ്ലിം ലവ്ലി ആണ്- രവിചന്ദ്രന്‍ പറയുന്നു.
















