തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ ആവശ്യപ്പെട്ടു..
കുംഭകോണത്തിന്റെ കുംഭമേളയാണ് ശബരിമലയില്‍ നടക്കുന്നത്. ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ഈ തട്ടിപ്പ് നടത്തുന്നത്. ഇപ്പോഴത്തെ സംവിധാനം മാറ്റി പതിയ സംവിധാനം ക്ഷേത്ര ഭരണകാര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തണം.ക്ഷേത്ര ഭരണത്തിന് ഐ എ എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സുതാര്യമായ സമിതി വേണമെന്ന് വെളളാപ്പളളി പറഞ്ഞു.
അതേസമയം, ആഗോള അയ്യപ്പ സംഗമം വഴി എന്‍എസ്എസിനെയും കൂടെ നിര്‍ത്തി ലഭിച്ച മേല്‍ക്കൈ നഷ്ടപ്പെടുന്നുവെന്നാണ് ഇടത് മുന്നണിയിലെ അടക്കം പറച്ചില്‍.ബിജെപിയും കോണ്‍ഗ്രസും ശബരിമല വിഷയം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ്.
ആഗോള അയ്യപ്പ സംഗമത്തില്‍ സമദൂരം വിട്ട് ഇടത്തോട്ട് ചാഞ്ഞ എന്‍എസ്എസ് സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ചിട്ടില്ല. ശബരിമല സംരക്ഷണത്തിന് നാമജപ യാത്ര നടത്തുമെന്ന് ഹിന്ദു ഐക്യവേദിയും പ്രഖ്യാപിച്ചിട്ടുണ്ട്.
















