ചെന്നൈ: നടിമാരായ അനുപമ പരമേശ്വരനും രജിഷ വിജയനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഫ്ലൈറ്റിൽ വച്ച് കണ്ടുമുട്ടിയതിന്റെ ചിത്രമാണ് ശശി തരൂർ പങ്കുവച്ചത്. സെൽഫി ചിത്രമാണ് ശശി തരൂർ പങ്കുവച്ചിരിക്കുന്നത്. താരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശംസകളും അറിയിച്ചിട്ടുണ്ട് തരൂർ.
‘മലയാള സിനിമയിലെ രണ്ട് യുവതാരങ്ങൾക്കൊപ്പം ചെന്നൈയിലേക്കുള്ള വിമാനത്തിൽ ഞാൻ എന്നെത്തന്നെ കണ്ടെത്തി. വളരെ മനോഹരമായ ഒരു കമ്പനി ആയിരുന്നു അവരെനിക്ക്. അവരുടെ റിലീസിനൊരുങ്ങുന്ന ബൈസൺ എന്ന ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു’- എന്നാണ് ശശി തരൂർ കുറിച്ചിരിക്കുന്നത്.
Found myself on a flight to Chennai with two young stars of the Malayalam film industry, @anupamahere and @rajisha_vijayan. They were delightful company and I wish them all success in their upcoming release “Bison”! pic.twitter.com/JvggTAIAMH
— Shashi Tharoor (@ShashiTharoor) October 5, 2025
അനുപമയും രജിഷയും പ്രധാന വേഷത്തിലെത്തുന്ന ബൈസൺ ഈ മാസം 17 നാണ് റിലീസിനെത്തുന്നത്. മാരി സെൽവരാജ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ധ്രുവ് വിക്രം, ലാൽ, പശുപതി, ഹരി കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്പോർട്സ് ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്.
















