സെലക്ഷന്‍ ഐഐഎം ക്യാറ്റ്/സിമാറ്റ്/എക്‌സാറ്റ്/മാറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍
ഓണ്‍ലൈനില്‍ ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഡിസംബര്‍ 31
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iifm.ac.in/admission-ല്‍
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഭോപാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് (ഐഐഎഫ്എം) 2026-28 ബാച്ചിലേക്കുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ) കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കും.
ഫോറസ്ട്രി മാനേജ്‌മെന്റ്, സസ്‌റ്റൈനബിലിറ്റി മാനേജ്‌മെന്റ്, സസ്‌റ്റൈനബിലിറ്റി ഡവലപ്‌മെന്റ്, ഡവലപ്‌മെന്റ് ആന്റ് സസ്‌റ്റൈനബിള്‍ ഫിനാന്‍സ് എന്നീ നാല് എംബിഎ പ്രോഗ്രാമുകളിലാണ് പ്രവേശനം. രണ്ട് വര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്‌സുകളാണിത്. ഫോറസ്ട്രി മാനേജ്‌മെന്റിന് 150 സീറ്റുകളും മറ്റ് കോഴ്‌സുകള്‍ക്ക് 75 സീറ്റുകള്‍ വീതമാണുള്ളത്.
പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50 ശതമാനം മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45% മാര്‍ക്ക് മതി) അംഗീകൃത സര്‍വ്വകലാശാലാ ബിരുദം. അവസാനവര്‍ഷ ബിരുദപരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2026 ജൂണ്‍ 30 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
സെലക്ഷന്‍: ഐഐഎം ക്യാറ്റ് 2025/എക്‌സാറ്റ് 2026/മാറ്റ് 2025, 2026 ഫെബ്രുവരി/സിമാറ്റ് 2025 ആന്റ് 2026 സ്‌കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ചെന്നൈ, ബെംഗളൂരു, ദല്‍ഹി, അഹമ്മദാബാദ്, ഭോപാല്‍, ഗുവാഹട്ടി, കൊല്‍ക്കത്ത കേന്ദ്രങ്ങളില്‍ വ്യക്തിഗത അഭിമുഖം നടത്തി തെരഞ്ഞെടുക്കും.
അപേക്ഷാ ഫീസ്: 1500 രൂപ. എസ്‌സി/എസ്ടി വിഭാഗത്തിന് 1000 രൂപ മതി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളും സംവരണവും അടക്കം സമഗ്രവിവരങ്ങള്‍ www.iifm.ac.in/admission- ല്‍ ലഭിക്കും.
കോഴ്‌സ് ഫീസ്: ജനറല്‍/ഒബിസി നോണ്‍ ക്രീമിലെയര്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് ആദ്യവര്‍ഷം 7,08,000 രൂപ, എസ്‌സി/എസ്ടി വിഭാഗത്തിന് 4,24,800 രൂപ. രണ്ടാം വര്‍ഷം യഥാക്രമം 4,72,000 രൂപ/2,83,200 രൂപ. കോഷന്‍ ഡിപ്പോസിറ്റ് 30,000 രൂപ. മെസ്സ് ചാര്‍ജ് പ്രതിമാസം 4500 രൂപ വീതം. അന്വേഷണങ്ങള്‍ക്ക് മറാശശൈീി@ശശളാ.മര.ശി എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം.
















