ന്യൂദല്‍ഹി: തടവുകാരാക്കി വെച്ചിരിക്കുന്ന ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസിനെക്കൊണ്ട് പ്രഖ്യാപനം നടത്തിച്ച ട്രംപിന്റെ നീക്കത്തെ ശ്ലാഘിച്ച് മോദി. മുന്നിലേക്കുള്ള യാത്രയില്‍ നിര്‍ണ്ണായക ചുവടുവെയ്‌പാണിതെന്നും മോദി പറഞ്ഞു. ട്രംപുമായുള്ള ബന്ധത്തില്‍ അളന്നുമുറിച്ചാണ് മോദിയുടെ കരുനീക്കം.വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പ്രശംസ ചൊരിയുക വഴി അടുപ്പത്തിന്റെ വാതില്‍ തുറക്കാനും മോദി ശ്രമിക്കുന്നു.
റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ട്രംപ് സാധ്യമാക്കിയ നിര്‍ണ്ണായക സമാധാനനീക്കത്തിന് കയ്യടിക്കാന്‍ മോദി മടി കാട്ടുന്നില്ല. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അന്ത്യം കുറിക്കുന്ന രീതിയിലുള്ള കരാറാണ് ട്രംപ് ഹമാസിനെക്കൊണ്ട് സമ്മതിപ്പിച്ചിരിക്കുന്നത്.
ദീര്‍ഘകാല സമാധാനത്തിനായി ഇന്ത്യ എല്ലാവിധ പിന്തുണയും നല്‍കുെന്നും മോദി പറഞ്ഞു.
















