കൊല്ലം: കണ്ണനല്ലൂര്‍ സിഐയെ സ്ഥലം മാറ്റി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കാണ് കണ്ണനല്ലൂര്‍ സിഐ ആന്‍ഡ്രിക് ഗ്രോമിക്കിനെ സ്ഥലം മാറ്റിയത്.
സിപിഎം നെടുമ്പന ലോക്കല്‍ സെക്രട്ടറി സജീവിനെ മര്‍ദിച്ചെന്ന് ആന്‍ഡ്രിക് ഗ്രോമിക്കിനെതിരെ പരാതി ഉണ്ടായിരുന്നു.ലോക്കല്‍ സെക്രട്ടറിക്ക് പൊലീസ് മര്‍ദ്ദനമേറ്റെന്ന പരാതി നിയമസഭയില്‍ അടക്കം പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണവും നല്‍കി.
പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ പരാതിക്ക് പിന്നാലെയാണ് സിഐയെ സ്ഥലം മാറ്റിയത്. എന്നാല്‍ സംസ്ഥാന വ്യാപക സ്ഥലംമാറ്റത്തിന്റെ ഭാഗമെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.
















