കോട്ടയം: കാണക്കാരിയില്‍ ഭാര്യയെ കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ പ്രതി സാം കെ.ജോര്‍ജിനെ വിവിധയിടങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ജെസിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കോട്ടയം ശാസ്ത്രി റോഡിലെ പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് കണ്ടെടുത്തു.
കേസില്‍ ഭര്‍ത്താവ് സാം കെ.ജോര്‍ജിനെ (59) മൈസൂരുവില്‍ നിന്നാണ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കൊപ്പം ഒരു ഇറാനിയന്‍ യുവതിയുമുണ്ടായിരുന്നു. പരസ്ത്രീബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
26ന് രാത്രി കാണക്കാരിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ജെസിയെ തോര്‍ത്ത് വച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്നുവെന്നാണു കേസ്. മൃതദേഹം രാത്രി തന്നെ ഇടുക്കി ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടര്‍ന്ന് സാം മൈസൂരുവിലേക്കു കടക്കുകയായിരുന്നു. കാണക്കാരി സ്വദേശിയായ സാം കെ. ജോര്‍ജിന്‌റെ രണ്ടാംഭാര്യയാണ് ജെസി.
















