തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ എത്ര നിഷ്‌കളങ്കമായ ഭക്തിയുടെ പേരിലാണെങ്കിലും നടന്‍ ജയറാമിന്റെ നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നേമം ഷജീര്‍ ആണ് ജയറാമിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. ശബരിമലയിലെ സ്വര്‍ണപ്പാളി വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ അക്കാര്യം ജയറാം അധികാരികളെ അറിയിക്കണമായിരുന്നു. എന്നാല്‍ ജയറാമിന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു നടപടി ഉണ്ടായില്ല. ജയറാമിനെ പോലെ ഉത്തരവാദപ്പെട്ട ഒരു നടന് എങ്ങനെയാണ് ശബരിമല വിഷയത്തില്‍ ഇത്ര നിസ്സാരമായി കാര്യങ്ങള്‍ കാണാന്‍ കഴിയുന്നതെന്നും നേമം ഷജീര്‍ ആരാഞ്ഞു.
















