കാസര്‍ഗോഡ് : കാഞ്ഞങ്ങാട് നിന്നും കാണാതായ എഞ്ചിനീയര്‍ പ്രണവിന്‌റെ ( 33)മൃതദേഹം ബേക്കല്‍ തൃക്കണ്ണാടിന് സമീപം കടലില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രണവിന്റെ മൊബൈല്‍ ഫോണും ചെരിപ്പും ബേക്കല്‍ കടല്‍ക്കരയില്‍ നിന്ന് കിട്ടിയിരുന്നു. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ജയപ്രകാശിന്റെ മകനാണ് പ്രണവ്.
വ്യാഴാഴ്ച സന്ധ്യക്ക് വീട്ടില്‍ നിന്നിറങ്ങിയ പ്രണവിനെ കാണാതാവുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മത്സ്യ തൊഴിലാളികള്‍ മൃതദേഹം കണ്ടത്. അവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
















