Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

RSS@100: ഭാരതത്തിന്റെ ദാര്‍ശനിക വീക്ഷണം

ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ നാഗ്പൂരിലെ വിജയദശമി ഉത്സവത്തോടനുബന്ധിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചെയ്ത പ്രഭാഷണത്തിന്റെ സാരാംശം. (രണ്ടാംഭാഗം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 09:53 am IST
in Main Article

ഭാരതത്തെയും ലോകത്തെയും ഭാരതീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലിപ്പിക്കാന്‍ പരിശ്രമിച്ച സ്വാമി വിവേകാനന്ദന്‍ മുതല്‍ മഹാത്മാഗാന്ധി, ദീനദയാല്‍ ഉപാധ്യായ, റാം മനോഹര്‍ ലോഹ്യ വരെയുള്ള നമ്മുടെ എല്ലാ ആധുനിക ചിന്തകരും ഈ പ്രശ്നങ്ങളെല്ലാം അഭിസംബോധന ചെയ്യുമ്പോള്‍ ഒരേ ദിശയിലേക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ട്. ആധുനിക ലോകവീക്ഷണം പൂര്‍ണമായും തെറ്റാണെന്നല്ല, പക്ഷേ അത് അപൂര്‍ണമാണ്. അതുകൊണ്ടാണ് അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്ന ചില രാജ്യങ്ങളും വര്‍ഗങ്ങളും ഭൗതികവികസനത്തില്‍ പുരോഗമിച്ചതായി കാണുന്നത്. എന്നാലിത് എല്ലാവര്‍ക്കും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും മാറ്റിനിര്‍ത്തിയാലും, അമേരിക്കയിലെ പറയപ്പെടു ന്നതുപോലുള്ള സമൃദ്ധിയും പുരോഗതിയുമുള്ള ഒരു ജീവിതം ഭാരതത്തിന് നയിക്കണമെങ്കില്‍, അഞ്ച് ഭൂമിക്ക് തുല്യമായ വിഭവങ്ങള്‍ കൂടി ആവശ്യമാണെന്ന് ചില ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇന്നത്തെ രീതിയിലൂടെ ഭൗതിക പുരോഗതിക്കൊപ്പം മാനസികവും ധാര്‍മികവുമായ വികാസം സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് പുരോഗതിക്കൊപ്പം മനുഷ്യരാശിക്കും പ്രകൃതിക്കും പുതിയ പുതിയ പ്രശ്നങ്ങളും പ്രാണസങ്കടങ്ങളും ഉണ്ടാകുന്നത്.

മൂലകാരണം കാഴ്ചപ്പാടിന്റെ അപര്യാപ്തത ഭൗതികമായ വികാസത്തോടൊപ്പം മനുഷ്യന്റെ മനസ്സ്, ബുദ്ധി, ആത്മീയത എന്നിവയുടെ വികാസവും നടക്കണം. വ്യക്തിയോടൊപ്പം മാനവരാശിയുടെയും സമ്പൂര്‍ണ സൃഷ്ടിയുടെയും വികാസം സാധ്യമാകണം. മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചുള്ള സാമ്പത്തികാവസ്ഥ. അതോടൊപ്പം സമൂഹത്തോടും സൃഷ്ടിയോടുമുള്ള കര്‍ത്തവ്യഭാവവും എല്ലാം സ്വന്തമെന്ന ബോധവും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇതാണ് സനാതനവും ആധ്യാത്മികവും സമഗ്രവുമായ നമ്മുടെ കാഴ്ചപ്പാട്. എല്ലാവരെയും ഒന്നിപ്പിക്കുന്ന തത്ത്വം നാം തിരിച്ചറിഞ്ഞതിനാലാണിത്. അതിലൂടെ, ആയിരക്കണക്കിന് വര്‍ഷങ്ങളായി, വ്യക്തിബന്ധങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയും മനുഷ്യരുടെയും പ്രകൃതിയുടെയും സഹകരണപരമായ സഹവര്‍ത്തിത്വത്തെ ബഹുമാനിക്കുകയും ചെയ്യുന്ന മനോഹരമായ, സമൃദ്ധമായ, സമാധാനപരമായ ഒരു ജീവിതശൈലി നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്നത്തെ ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതും ഇന്ന് മാനവികത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കുന്നതുമായ സമഗ്രവും സംയോജിതവുമായ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മാതൃക ലോകത്തിന് ആവശ്യമാണ്. സ്വന്തം ഉദാഹരണത്തിലൂടെ അനുകരണീയമായ ഒരു മാതൃക ലോകത്തിന് നല്‍കണമെന്ന് ഭാരതീയരോട് നിയതി ആവശ്യപ്പെടുന്നു.

സംഘത്തിന്റെ കാഴ്ചപ്പാട്
രാഷ്‌ട്രീയ സ്വയംസേവക സംഘം അതിന്റെ പ്രവര്‍ത്തനത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. സംഘത്തില്‍ നിന്ന് ആശയങ്ങളും സംസ്‌കാരങ്ങളും സ്വാംശീകരിച്ചതിനുശേഷം, സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍, വൈവിധ്യമാര്‍ന്ന സംഘടനകളിലും സ്ഥാപനങ്ങളിലും സ്വയംസേവകര്‍ സജീവമായി ഇടപെട്ടിട്ടുണ്ട്. ഇതില്‍ പ്രാദേശിക, ദേശീയ തലത്തിലുള്ള സംഘടനകളും ഉള്‍പ്പെടുന്നു. സമൂഹത്തില്‍ സക്രിയമായി പ്രവര്‍ത്തിക്കുന്ന നിരവധി സജ്ജനങ്ങളുമായി സ്വയംസേവകര്‍ സഹകരിക്കുകയും സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അതിന്റെയെല്ലാം കൂട്ടായ അനുഭവത്തെ അടിസ്ഥാനമാക്കി സംഘം ചില നിരീക്ഷണങ്ങളിലും നിഗമനങ്ങളിലും എത്തിയിട്ടുണ്ട്.

1) ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്ക് ആക്കം കൂടുന്നുണ്ട്. എങ്കിലും നമുക്ക് മുന്നില്‍ തുറന്നുകാട്ടപ്പെട്ട പരിമിതികളോടെയുള്ള അതേ നയങ്ങളിലും ചട്ടക്കൂടിലും നിന്നാണ് നാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഉടനടി മാറ്റങ്ങള്‍ വരുത്താന്‍ കഴിയാത്തത്ര ദൂരം ലോകത്തോടൊപ്പം നമ്മളും മുന്നോട്ടുപോയിട്ടുണ്ട് എന്നതും സത്യമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, നമുക്ക് ക്രമേണ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. എന്നാലും, നമ്മളും ലോകവും ഇപ്പോള്‍ നേരിടുന്നതോ ഭാവിയില്‍ നേരിടാന്‍ പോകുന്നതോ ആയ വെല്ലുവിളികളില്‍ നിന്ന് സ്വയംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ല. സമഗ്രവും സംയോജിതവുമായ നമ്മുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി വിജയകരമായ ഒരു വികസന മാതൃക സൃഷ്ടിച്ച് ലോകത്തിന് മുന്നില്‍ അവ തരിപ്പിക്കേണ്ടതുണ്ട്. ഭൗതികക്ഷേമത്തിനും ആഗ്രഹങ്ങള്‍ക്കും പിന്നാലെ അന്ധമായി ഓടുന്ന ലോകത്തിന്, ആരാധനാരീതികളെയും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മറികടന്ന്, എല്ലാവരെയും കൂട്ടിയിണക്കുന്ന, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന, കൂട്ടായ പുരോഗതി ഉറപ്പാക്കുന്ന ധര്‍മ്മത്തിന്റെ പാത കാണിക്കേണ്ടതുണ്ട്.

2) ലോകത്തിന് അനുകരിക്കാന്‍ കഴിയുന്ന ഒരു രാജ്യത്തിന്റെ മാതൃക സൃഷ്ടിക്കുക എന്നത് രാജ്യത്തെ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. കാരണം, മാറ്റം കൊണ്ടുവരാനുള്ള വ്യവസ്ഥിതിയുടെ സാമര്‍ത്ഥ്യവും ആഗ്രഹവും പരിമിതമാണ്. അതിനുള്ള പ്രചോദനവും കഴിവും ആത്യന്തികമായി സമൂഹത്തിന്റെ ഇച്ഛാശക്തിയിലൂടെയാണ് വരുന്നത്. അതിനാല്‍, സാമൂഹിക അവബോധവും പെരുമാറ്റത്തിലെ മാറ്റവും കൊണ്ടുമാത്രമേ വ്യവസ്ഥാപരിവര്‍ത്തനം സാധ്യമാവൂ. പ്രസംഗങ്ങളിലൂടെയോ ഗ്രന്ഥങ്ങളിലൂടെയോ അല്ല സമൂഹത്തിന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരുന്നത്. അതിന് സജീവമായ സാമൂഹിക അവബോധം സൃഷ്ടിക്കേണ്ടതുണ്ട്, ഇത്തരത്തില്‍ ബോധവല്കരണം നടത്തുന്നവര്‍ മാറ്റത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറണം. സമൂഹത്തോട് സമര്‍പ്പിതരായ, സുതാര്യതയും നിസ്വാര്‍ത്ഥതയും ഉള്‍ക്കൊള്ളുന്ന, മുഴുവന്‍ സമൂഹത്തെയും സ്വന്തമെന്ന് കണക്കാക്കി നന്നായി പെരുമാറുന്ന മാതൃകാ വ്യക്തികള്‍ ഓരോ സ്ഥലത്തും ഉണ്ടാകണം. അവരോടൊപ്പം നിന്നുകൊണ്ട് സമൂഹത്തെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന, മാതൃകകളാകുന്ന പ്രാദേശിക നേതൃത്വം ആവശ്യമാണ്. അതുകൊണ്ടാണ് വ്യക്തിനിര്‍മ്മാണത്തിലൂടെയുള്ള സമാജപരിവര്‍ത്തനവും സമാജ പരിവര്‍ത്തനത്തിലൂടെയുള്ള വ്യവസ്ഥാപരിവര്‍ത്തനവും ലോകത്ത് മാറ്റം കൊണ്ടുവരുന്നതിനുള്ള ശരിയായ പാത യാകുന്നത്. ഇത് സ്വയംസേവകരുടെ മൊത്തത്തിലുള്ള അനുഭവമാണ്.

3) അത്തരം വ്യക്തികളെ സൃഷ്ടിക്കുന്നതിനുള്ള സംവിധാനം എല്ലാ സമൂഹത്തിലും സജീവമാണ്. വൈദേശിക ആക്രമണങ്ങളുടെ നീണ്ട കാലയളവില്‍ ഈ സംവിധാനം നമ്മുടെ സമൂഹത്തില്‍ നശിപ്പിക്കപ്പെട്ടു. നമ്മുടെ വീടുകളിലും വിദ്യാഭ്യാസ സമ്പ്രദായത്തിലും സമൂഹത്തിന്റെ വിവിധ മാനങ്ങളിലും കാലോചിതമായ രീതിയില്‍ അവയെ പുനഃസ്ഥാപിക്കണം. ഈ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കഴിയുന്ന വ്യക്തികളെ സൃഷ്ടിക്കണം. ഈ ആശയം മാനസികമായി സ്വീകരിച്ചാല്‍പോരാ, അത് പ്രായോഗികമാക്കുന്നതിന് മനസാ വാചാ കര്‍മണാ ശീലങ്ങളില്‍ മാറ്റം വരുത്താനുള്ള സംവി ധാനം ആവശ്യമാണ്. ആ സംവിധാനമാണ് സംഘശാഖ. കഴിഞ്ഞ നൂറ് വര്‍ഷമായി, എല്ലാത്തരം സാഹചര്യങ്ങളിലും ഈ സംവിധാനത്തെ നിര്‍ബന്ധബുദ്ധിയോടെ സംഘകാര്യകര്‍ത്താക്കള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഭാവിയിലും നമ്മള്‍ ഇത് തുടരണം. അതുകൊണ്ട് നിത്യശാഖയില്‍ പൂര്‍ണമനസ്സോടെ പങ്കെടുത്തുകൊണ്ട് സ്വന്തം ശീലങ്ങള്‍ മാറ്റുവാന്‍ സ്വയംസേവകര്‍ സാധന ചെയ്യണം. വ്യക്തിഗത ഗുണങ്ങളും ഒരുമയും വളര്‍ത്തിയെടുക്കുന്നതിനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിലൂടെയും സഹകരിക്കുന്നതിലൂടെയും നന്മകളുടെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് സംഘത്തിന്റെ ശാഖ ലക്ഷ്യമിടുന്നത്.

4) ഏതൊരു രാജ്യത്തിന്റെയും പുരോഗതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം സമൂഹത്തിന്റെ ഐക്യമാണ്. നമ്മുടെ രാജ്യത്തിന് വളരെയധികം വൈവിധ്യമുണ്ട്. അനേകം ഭാഷകള്‍, അനേകം സമ്പ്രദായങ്ങള്‍, ഭൂമിശാസ്ത്രപരമായ വൈവിധ്യം കാരണമുള്ള ജീവിതരീതികള്‍, ഭക്ഷണശീലങ്ങള്‍, ജാതി, ഉപജാതി ഈ വൈവിധ്യങ്ങളെല്ലാം വളരെക്കാലമായി നിലനില്‍ക്കുന്നു. കഴിഞ്ഞ ആയിരം വര്‍ഷങ്ങളായി, ചില വൈദേശികമതങ്ങളും അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്ന് ഭാരതത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. വിദേശികള്‍ പോയെങ്കിലും, ഈ സമ്പ്രദായങ്ങളെ സ്വീകരിച്ച് പിന്തുടരുന്ന നമ്മുടെ സ്വന്തം സഹോദരങ്ങള്‍ ഇപ്പോഴും ഭാരതത്തിലുണ്ട്. ഭാരതീയ പാരമ്പര്യത്തില്‍ എല്ലാവര്‍ക്കും സ്വാഗതവും അംഗീകാരവുമുണ്ട്. നാം അവയെ മറ്റുള്ളവ എന്നതിലുപരി നമ്മുടേതായി കാണുന്നു. ഈ വൈവിധ്യങ്ങളെ സവിശേഷതകളായി കണക്കാക്കുകയും അവയില്‍ നാം അഭിമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, ഈ വൈവിധ്യങ്ങള്‍ ഭേദഭാവത്തിന് കാരണമാകരുത്. അവരവരുടേതായ പ്രത്യേകതകളുണ്ടെങ്കിലും നാമെല്ലാവരും ഒരു വലിയ സമൂഹത്തിന്റെ ഭാഗമാണ്. സമാജം, രാഷ്‌ട്രം, സംസ്‌കാരം എന്ന നിലയില്‍ നമ്മള്‍ ഒന്നാണ്. ഈ മഹത്തായ തനിമ (സ്വ) നമുക്ക് മറ്റെല്ലാറ്റിനുമുപരിയാണെന്ന് എല്ലായ്‌പ്പോഴും ഓര്‍മ്മിക്കണം. ഇക്കാരണത്താല്‍, സമൂഹത്തില്‍ നമ്മുടെ ഇടപെടലുകള്‍ പരസ്പരം യോജിപ്പും ആദരവും ഉള്ളതായിരിക്കണം. ഓരോരുത്തര്‍ക്കും തങ്ങളുടേതായ വിശ്വാസങ്ങളും മഹാപുരുഷന്മാരും ആരാധനാലയങ്ങളുമുണ്ട്. ചിന്തയിലോ വാക്കിലോ പ്രവൃത്തിയിലോ ഇവയെ അനാദരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി അവബോധം സൃഷ്ടിക്കണം.
നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും സദ്ഭാവത്തോടെ പെരുമാറുകയും ചെയ്യുക എന്നത് നമ്മുടെ സ്വഭാവമായി മാറണം. ചെറുതും വലുതുമായ പ്രശ്നങ്ങളില്‍, മനസിലുണ്ടാകുന്ന എന്തെങ്കിലും സംശയത്തിന്റെ പേരില്‍ നിയമം കൈയിലെടുത്ത് തെരുവുകളില്‍ ഇറങ്ങുകയോ, ഗുണ്ടാപ്രവര്‍ത്തനങ്ങളിലും അക്രമങ്ങളിലും ഏര്‍പ്പെടുകയോ ചെയ്യുന്ന പ്രവണത ശരിയല്ല. മനസില്‍ പ്രതികാര ബുദ്ധിയോടെയോ ഒരു പ്രത്യേക സമൂഹത്തെ പ്രകോപിപ്പിക്കാനോ ആസൂത്രിതമായി ശക്തിപ്രകടനം നടത്തുന്നവരുടെ കെണിയില്‍ വീഴുന്നതിന്റെ അനന്തരഫലങ്ങള്‍ തത്കാലത്തേക്കു മാത്രമല്ല, ദീര്‍ഘകാലദൃഷ്ടിയിലും നന്നല്ല. അത്തരം പ്രവണതകളെ നിയന്ത്രിക്കണം. ആര്‍ക്കെങ്കിലും വേണ്ടി പക്ഷപാതപരമായോ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ടോ പ്രവര്‍ത്തിക്കുന്നതിന് പകരം, നിയമത്തിന് അനുസൃതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. അതേസമയം സമൂഹത്തിലെ നല്ലവരായ ജനങ്ങളും (സജ്ജനശക്തി) യുവതലമുറയും ജാഗരൂകരും സംഘടിതരുമാകണം, ആവശ്യമെങ്കില്‍ ഇടപെടേണ്ടിയും വരും.

5) നമ്മുടെ ഐക്യത്തിന്റെ ഈ അടിത്തറയെ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ വിശേഷിപ്പിച്ചത് ശിവലൃലി േരൗഹൗേൃമഹ ൗിശ്യേ, (അന്തര്‍നിഹിത സാംസ്‌കാരിക ഏകത) എന്നാണ്. ഈ സംസ്‌കൃതി പ്രാചീന കാലം മുതല്‍ ഭാരതത്തിന്റെ സവിശേഷതയാണ്. അത് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ്. ഭാരതത്തിന്റെ ആദ്ധ്യാത്മികതയിലും കാരുണ്യം, വിശുദ്ധി, തപസ് തുടങ്ങിയ ഗുണങ്ങളിലും അതായത് ധര്‍മ്മത്തില്‍ വേരൂന്നിയതിനാല്‍ എല്ലാത്തരം വൈവിധ്യങ്ങളെയും ബഹുമാനിക്കാനും സ്വീകരിക്കാനും ഇത് നമ്മെ പഠിപ്പിക്കുന്നു. ഈ രാഷ്‌ട്രത്തിന്റെ മക്കളായ ഹിന്ദുസമൂഹം ജീവിതരീതിയില്‍ ഇത് പാരമ്പര്യമായി സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇതിനെ ഹിന്ദു സംസ്‌കൃതി എന്നും വിളിക്കുന്നത്. ഋഷിമാരുടെ തപസ്സിലൂടെയാണ് ഇത് ഉത്ഭവിച്ചത്. പുരാതന ഭാരതത്തിന്റെ സമൃദ്ധവും സുരക്ഷിതവുമായ അന്തരീക്ഷം അങ്ങനെ ചെയ്യുന്നതിന് അവര്‍ക്ക് തുണയായി. നമ്മുടെ പൂര്‍വികരുടെ പരിശ്രമം, ത്യാഗം, സമര്‍പ്പണം എന്നിവ കാരണം ഈ സംസ്‌കൃതി അഭിവൃദ്ധി പ്രാപിച്ചു, തകര്‍ക്കപ്പെടാതെ തുടര്‍ന്നു, ഇന്ന് നമ്മില്‍ എത്തിയിരിക്കുന്നു. നമ്മുടെ സംസ്‌കൃതിയുടെ ആചരണം, അതിനെ ആദര്‍ശമാക്കിയ പൂര്‍വിക ഹൃദയങ്ങളിലെ അഭിമാനബോധം, വിവേകപൂര്‍ണമായ അനുസരണം, ഇതെല്ലാം നല്കിയ പവിത്ര മാതൃഭൂമിയോടുള്ള ഭക്തി എന്നിവയെല്ലാം ചേര്‍ന്നാണ് നമ്മുടെ ദേശീയത രൂപം കൊള്ളുന്നത്. എല്ലാ വൈവിധ്യങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് ഈ ഹിന്ദുരാഷ്‌ട്രം എപ്പോഴും നമ്മെ ഒരുമിച്ച് നിര്‍ത്തുന്നു. നമുക്ക് നേഷന്‍ സ്റ്റേറ്റ് എന്ന സങ്കല്പമില്ല. രാജ്യം രൂപപ്പെടുകയും ക്ഷയിക്കുകയും ചെയ്യും, എന്നാല്‍ രാഷ്‌ട്രം ശാശ്വതമായി നിലനില്‍ക്കുന്നു. ഏകതയുടെ ഈ അടിത്തറ നാം ഒരിക്കലും മറക്കരുത്.

6) സമ്പൂര്‍ണ ഹിന്ദുസമാജത്തിന്റെയും ശക്തി, ശീലം, സംഘടിത സ്വരൂപം എന്നിവ ഈ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വികാസവും ഉറപ്പുനല്‍കുന്നു. ഹിന്ദുസമൂഹത്തിനാണ് ഈ രാഷ്‌ട്രത്തെ പ്രതി ഉത്തരവാദിത്തം. ഇത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമൂഹമാണ്. പല പേരുകളുടെയും രൂപങ്ങളുടെയും ഉപരിപ്ലവമായ വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യരില്‍ വിഭജനവും ഭിന്നതകളും സൃഷ്ടിക്കുന്ന ‘നമ്മളും അവരും’ എന്ന മാനസികാവസ്ഥയില്‍ നിന്ന് അത് മുക്തമാണ്, മുക്തമായി നിലനില്‍ക്കുകയും ചെയ്യും. ‘വസുധൈവ കുടുംബകം’ എന്ന ഉദാത്തമായ ആശയത്തെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഹിന്ദുസമൂഹം. അതുകൊണ്ട് ഭാരതത്തെ സമ്പന്നവും ലോകത്തിന് മുഴുവന്‍ സംഭാവന നല്‍കുന്നതുമായ ഒരു രാജ്യമാക്കേണ്ടത് ഹിന്ദുസമൂഹത്തിന്റെ കടമയാണ്. അതിന്റെ സംഘടിത ശക്തിയുടെ അടിസ്ഥാനത്തില്‍, ലോകത്തിന് ഒരു പുതിയ പാത വാഗ്ദാനം ചെയ്യാന്‍ കഴിയുന്ന ധര്‍മ്മം സംരക്ഷിച്ചുകൊണ്ട്, ഭാരതത്തെ വൈഭവസമ്പന്നമാക്കുമെന്ന് ദൃഢനിശ്ചയമെടുത്ത്, സമ്പൂര്‍ണ ഹിന്ദുസമാജത്തെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം സംഘം ചെയ്തുവരുന്നു. ഒരു സംഘടിത സമൂഹത്തിന് അതിന്റെ എല്ലാ കടമകളും സ്വന്തം കരുത്തില്‍ നിറവേറ്റാന്‍ കഴിയും. പുറത്തുനിന്ന് പ്രത്യേക ശ്രമം ആവശ്യമില്ല.

7) ഈ സമാജസൃഷ്ടി നിറവേറ്റണമെങ്കില്‍, വ്യക്തികളിലും സമൂഹങ്ങള്‍ക്കുമുള്ളില്‍ വ്യക്തിപരവും ദേശീയവുമായ സ്വഭാവ ഗുണങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ രാഷ്‌ട്രത്തെയും അഭിമാനത്തെയും കുറിച്ചുള്ള വ്യക്തമായ ഒരു വീക്ഷണം സംഘശാഖയിലൂടെ ലഭിക്കുന്നു. ശാഖയില്‍ നടത്തുന്ന ദൈനംദിന പരിപാടികളിലൂടെ സ്വയംസേവകരില്‍ വ്യക്തിത്വം, കര്‍തൃത്വം, നേതൃത്വം, ഭക്തി, വിവേകം എന്നിവ വികസിക്കുന്നു.

അതിനാല്‍ ശതാബ്ദിയില്‍, സംഘത്തിന്റെ വ്യക്തിനിര്‍മ്മാണ പ്രവര്‍ത്തനം രാജ്യമെമ്പാടും വ്യാപിപ്പിക്കാനും, സാമൂഹത്തിന്റെ പെരുമാറ്റത്തില്‍ ക്രമേണ മാറ്റങ്ങള്‍ വരുത്താനും ലക്ഷ്യമിടുന്ന പഞ്ചപരിവര്‍ത്തനം സ്വയംസേവകര്‍ ആചരിച്ച് മാതൃകകളായി, അവരിലൂടെ സമൂഹത്തിലെത്തിക്കാനുമാണ് സംഘം പരിശ്രമിക്കുന്നത്. സാമാജിക സമരസത, കുടുംബപ്രബോധനം, പരിസ്ഥിതിസംരക്ഷണം, തനിമയെക്കുറിച്ചുള്ള ബോധവും സ്വദേശിശീലവും, പൗരനെന്ന നിലയില്‍ അച്ചടക്കവും നിയമങ്ങളുടെയും ഭരണഘടനയുടെയും പാലനവും. ഈ അഞ്ച് കാര്യങ്ങളും വ്യക്തികളും കുടുംബങ്ങളും സ്വന്തം പെരുമാറ്റത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണം. അങ്ങനെ ചെയ്യുന്നത് മുഴുവന്‍ സമൂഹത്തിനും മാതൃകയാ കും. ഇതിലടങ്ങിയിരിക്കുന്ന കാര്യങ്ങള്‍ ലളിതവും നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പവുമാണ്. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി വിവിധ സംഘ പരിപാടികളില്‍ ഇവ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. സംഘ സ്വയംസേവകര്‍ക്ക് പുറമെ, മറ്റ് സംഘടനകളും വ്യക്തികളും സമൂഹത്തില്‍ സമാനമായ പരിപാടികള്‍ നടത്തുന്നുണ്ട്. അവരോടൊപ്പം സഹകരിക്കാനും ഏകോപിപ്പിക്കാനുമാണ് സ്വയംസേവകര്‍ ശ്രമിക്കുന്നത്. ലോകത്തിന്റെ നഷ്ടപ്പെട്ട സന്തുലിതാവസ്ഥ പുനഃസ്ഥാപിച്ചുകൊണ്ട്, ജീവിതത്തില്‍ സംയമനവും അച്ചടക്കവും വളര്‍ത്തുന്ന ഒരു ആഗോള ധര്‍മ്മം പ്രദാനം ചെയ്യുവാന്‍ ലോകചരിത്രത്തില്‍ കാലാകാലങ്ങളില്‍, ഭാരതം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ കര്‍ത്തവ്യം നിറവേറ്റുന്നതിനായാണ് നമ്മുടെ പൂര്‍വ്വികര്‍ ഭാരതത്തില്‍ വസിച്ചിരുന്ന വൈവിധ്യമാര്‍ന്ന സമൂഹത്തെ ഒരു രാഷ്‌ട്രമായി സംഘടിപ്പിച്ചത്. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയ നവോത്ഥാനത്തിന്റെയും തുടക്കക്കാരുടെ മുന്നിലുണ്ടായിരുന്ന സ്വതന്ത്ര ഭാരതത്തിന്റെ സമൃദ്ധിയുടെയും ക്ഷമതയുടെയും വികസനത്തിന്റെ ശുഭകരമായ ഫലത്തിന്റെ ദര്‍ശനമായിരുന്നു ഇത്.

ബംഗാളിലെ മുന്‍ പ്രാന്തസംഘചാലക് കേശവ് ചന്ദ്ര ചക്രവര്‍ത്തി ഒരു കവിതയില്‍ ഇത് മനോഹരമായി വിവരിച്ചിട്ടുണ്ട്,

ബാലീ സിംഘല്‍ ജബദ്വീപേ
പ്രാംതര്‍ മാഝേ ഉഠേ.
കൊതൊ മഠ് കൊതൊ മന്ദിര്‍
കൊതൊ പ്രസ്തരേ ഫൂല്‍ ഫോട്ടേ.
താദേര്‍ മുഖേര്‍ മധുമയ് ബാനീ
സുനേ ഥേമേം ജായ് സബ് ഹാനാഹാനീ.
അഭ്യുദയേര്‍ സഭ്യതാ ജാഗേ
വിശ്വേര്‍ ഘരേഘരേ..

(ഭാരതീയ സംസ്‌കൃതിയുടെ സ്വാധീനം സിംഹളദേശം (ശ്രീലങ്ക) വരെയും ജാവ ദ്വീപ് വരെയും വ്യാപിച്ചു. ജീവിതത്തിന്റെ സുഗന്ധ പുഷ്പങ്ങള്‍ വ്യാപിച്ചിടത്തെല്ലാം മഠങ്ങളും ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. ഭാരതത്തിന്റെ മധുരവും ജ്ഞാനമയവുമായ വാക്കുകള്‍ കേട്ട് മറ്റ് രാജ്യങ്ങളില്‍ പോലും വൈരഭാവവും അശാന്തിയും അസ്തമിച്ചിരുന്നു.)

വരൂ, ഇന്നത്തെ ദേശകാല പരിതസ്ഥിതികള്‍ക്കനുസൃതമായി ഭാരതത്തിന്റെ ഈ ആത്മസ്വരൂപം വിശ്വസമക്ഷം വീണ്ടും സ്ഥാപിക്കാം. പൂര്‍വികര്‍ കൈമാറിയ കര്‍ത്തവ്യത്തെയും ഇന്നത്തെ ലോകത്തിന്റെ ആവശ്യങ്ങളെയും നിറവേറ്റുന്നതിന്, നമ്മുടെ കര്‍ത്തവ്യപഥത്തില്‍ ഒരുമിച്ച് മുന്നേറാന്‍ വിജയദശമിയുടെ ഈ ശുഭഭാവസരത്തില്‍ നമുക്ക് സീമോല്ലംഘനം നടത്താം.

അവസാനിച്ചു

 

Tags: RSS Vijayadashami celebrationMohan BhagavatRSS@100
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

News

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

Varadyam

അവര്‍ കണ്ട ആര്‍എസ്എസ്

India

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡ ഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

India

ആർഎസ്എസ് ശതാബ്ദി: മുംബൈയിലെ പ്രഭാഷണ പരമ്പരയിൽ സൽമാൻ ഖാനും രൺബീർ കപൂറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.