Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള സീസണ്‍ 2: തൃശൂര്‍ മാജിക്കിനെതിരെ മലപ്പുറം എഫ്‌സിക്ക് വിജയം

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Oct 4, 2025, 05:43 am IST
in Football
ഗോള്‍ നേടിയ മലപ്പുറം എഫ്‌സി താരം റോയി കൃഷ്ണയുടെ ആഹ്ലാദം

ഗോള്‍ നേടിയ മലപ്പുറം എഫ്‌സി താരം റോയി കൃഷ്ണയുടെ ആഹ്ലാദം

മഞ്ചേരി: സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടിനെ ആവേശത്തിന്റെ പരകോടിയിലേക്കുയര്‍ത്തിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ ആതിഥേയരായ മലപ്പുറം എഫ്‌സിക്ക് വിജയം.

തൃശൂര്‍ മാജിക്കിനെതിരെ രണ്ടാം പകുതിയുടെ 72-ാം മിനിറ്റില്‍ മലപ്പുറം എഫ്‌സിയുടെ സൂപ്പര്‍ താരം റോയി കൃഷ്ണ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് വിജയം കുറിച്ചത്. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്തായി പോയതിന്റെ സര്‍വ്വ ക്ഷീണവും തീര്‍ക്കുന്ന വിജയമാണ് മലപ്പുറം എഫ്‌സി ആദ്യ മത്സരത്തില്‍ കാഴ്‌ച്ചവച്ചത്. മത്സരം കാണാന്‍ 14,236 പേര്‍ എത്തിയതായാണ് ഔദ്യോഗിക കണക്ക്.

കളിയുടെ തുടക്കം മുതല്‍ വേഗമേറിയ നീക്കങ്ങളുമായി തൃശൂര്‍ മാജിക് എഫ് സിയാണ് മുന്നിട്ടുനിന്നത്. ഐ എസ് എല്ലിലെ സൂപ്പര്‍ താരമായിരുന്ന റോയ് കൃഷ്ണയെ മുന്‍നിര്‍ത്തിയാണ് മലപ്പുറം മൈതാനത്തിറങ്ങിയത്. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ സ്പാനിഷ് താരം ഫകുന്‍ഡോയും കഴിഞ്ഞ ദിവസം മാത്രം ടീമിലെത്തിയ മൊറോക്കന്‍ താരം ബദ്ര്‍ ബുലാഹ്‌റൂദിനും ഇറങ്ങി. തൃശൂര്‍ മാജിക് എഫ്‌സി മാര്‍കസ് ജോസഫിനെ സ്‌ട്രൈക്കറായും സെര്‍ബിയന്‍ താരം ഇവാന്‍മാര്‍ കോവിച്ചിനെ മിഡ്ഫീഫീല്‍ഡിലും ഇറക്കിയാണ് ടീമിനെ മൈതാനത്ത് വിന്യസിച്ചത്. അവരുടെ സെര്‍ബിയന്‍ താരം ഇവാന്‍മാര്‍ കോവിച്ചിന്റെ ദുര്‍ബല ഷോട്ട് മലപ്പുറം എഫ് സി ഗോളി മുഹമ്മദ് അസ്ഹര്‍ അനായാസം കൈയിലൊതുക്കി. ഇരു ടീമുകളും വിങ്ങുകള്‍ കേന്ദ്രീകരിച്ച് പല തവണ എതിര്‍ വിള്ളല്‍ വീഴ്‌ത്താന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. കളി ആദ്യ പകുതിയുടെ അവസാനത്തിലേക്ക് കടന്നപ്പോള്‍ തൃശൂരിന് ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അവരുടെ മാര്‍കസ് ജോസഫ് ധൃതി പിടിച്ച് തൊടുത്ത ഷോട്ട് പുറത്തേക്ക് പറന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മലപ്പുറത്തിന് അവസരം. എന്നാല്‍ അഭിജിത്ത് പായിച്ച ഷോട്ട് പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ ലഭിച്ച അവസരവും അവര്‍ക്ക് മുതലാക്കാനായില്ല. അധികം കഴിയും മുന്‍പ് തൃശൂരിന് ഒരു ഫ്രീ കിക്ക് ലഭിച്ചു. ഫൈസല്‍ അലി എടുത്ത കിക്കിന് മെയില്‍സണ്‍ ആല്‍വസ് തല വെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. അധികം കഴിയും മുന്‍പേ തൃശൂര്‍ ഇവാന്‍ മാര്‍കോവിച്ചിന് പകരം സെന്തമിളിനെയും ഫൈസല്‍ അലിക്ക് പകരം എസ്.കെ. ഫൈസിയെയും ഇറക്കി. മറുവശത്ത് മലപ്പുറത്തിനായി ഗാനി അഹമ്മദിന് പകരം ബ്രസീലിയന്‍ താരം ജോണ്‍ കെന്നഡി എത്തിയതോടെ മലപ്പുറത്തിന്റെ മുന്നേറ്റത്തിന് മൂര്‍ച്ച കൂടി. തൊട്ടുപിന്നാലെ ഇടതു വിങ്ങില്‍ക്കൂടി മുന്നേറി കെന്നഡി പായിച്ച ഒരു കിടിലന്‍ ഷോട്ട് തൃശൂര്‍ ഗോളി കുത്തിയകറ്റി.

പിന്നീടാണ് മത്സരത്തിന്റെ വഴിത്തിരിവായ ഗോളിലേക്ക് മത്സരമെത്തിയത്. കെന്നഡി വലതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റം കോര്‍ണറില്‍ കലാശിച്ചു. ഐറ്റര്‍ അല്‍ഡയര്‍ എടുത്ത കിക്ക് ബോക്‌സിലേക്ക് പറന്നിറങ്ങിയപ്പോള്‍ തൃശൂരിന്റെ സെന്തമിള്‍ മലപ്പുറം താരത്തെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തി. ഈ ഫൗളിന് താരത്തിന് മഞ്ഞക്കാര്‍ഡും മലപ്പുറത്തിന് പെനാല്‍റ്റിയും ലഭിച്ചു. റോയ് കൃഷ്ണ തൊടുത്ത ഷോട്ടിന്റെ ഗതി മനസ്സിലാക്കി തൃശൂര്‍ ഗോളി കമാലുദീന്‍ ഡൈവ് ചെയ്‌തെങ്കിലും പന്ത് വലയില്‍ കയറി. കളി അവസാനിക്കും വരെ തൃശൂര്‍ സമനിലയ്‌ക്കായി പൊരുതിനോക്കിയെങ്കിലും മലപ്പുറം ഗോളിയെയും പ്രതിരോധത്തെയും കീഴടക്കാനായില്ല.

Tags: Malappuram FCThrissur MagicSuper League Kerala Season 2
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കണ്ണൂര്‍ വാരിയേഴ്സിന്റെ ഐസര്‍ ഗോമസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു.
Football

കണ്ണൂരിന്റെ പെരുങ്കളിയാട്ടം; സൂപ്പര്‍ ലീഗ് കേരള കിരീടം കണ്ണൂര്‍ വാരിയേഴ്‌സിന്

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്.സി യുടെ മര്‍ക്കസ് ലെറിക് ജോസഫിന്റെ ഗോള്‍
Football

സൂപ്പര്‍ ലീഗ് കേരള: ഗംഭീരം മാജിക് പൂരം കണ്ണൂരിന് തൃശൂര്‍

മലപ്പുറം എഫ്‌സി ടീം പരിശീലനത്തിനിടെ
Football

സൂപ്പര്‍ ലീഗ് കേരള: മാജിക്-മലപ്പുറം സെമി ഇന്ന്

Football

മലപ്പുറത്തിന് ജയിച്ചേ തീരൂ; ഇന്നത്തെ കളി കൊച്ചിക്കെതിരെ

കണ്ണൂര്‍ വാരിയേഴ്‌സ് പരിശീലനത്തില്‍
Football

കേരള ഫുട്‌ബോള്‍ ആവേശം അവസാന റൗണ്ടില്‍; ഇന്ന് തൃശൂര്‍ മാജിക്- കണ്ണൂര്‍ വാരിയേഴ്‌സ്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.