കൊച്ചി: കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് റിനി ആന്‍ ജോര്‍ജ്. താന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് അവര്‍ വ്യക്തമാക്കി. നേരിട്ടറിയുന്ന പലകാര്യങ്ങളും ഇതുവരെ പറഞ്ഞിട്ടില്ല. ഇനിയും പ്രകോപിപ്പിച്ചാല്‍ പലതും തുറന്നു പറയേണ്ടി വരുമെന്നും അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കി. സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യാന്‍ കെ ജെ ഷൈനിന് സ്വാതന്ത്ര്യമുണ്ട്. അതില്‍ തീരുമാനം എടുക്കേണ്ടത് താനാണ്. റിനി ആന്‍ ജോര്‍ജ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തിന് എതിരെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന സിപിഎം പരിപാടി. സ്ത്രീപക്ഷ നിലപാട് ഉള്ളത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇനിയും ഇത്തരം പരിപാടികളില്‍ പങ്കെടുക്കും.
















