കൊച്ചി : അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. അരൂര്‍ 17-ാം വാര്‍ഡില്‍ ധര്‍മ്മേക്കാട് സ്വദേശി രതീഷിന്റെ മകള്‍ അഞ്ജനയെ (19) കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂയെന്ന് പൊലീസ് അറിയിച്ചു.
















