മീററ്റ്/ബറേലി (യു പി): ‘ഐ ലവ് മൊഹമ്മദ്’ ബാനർ- പോസ്റ്റർ വിവാദം സംഘർഷമായി മാറിയ ബറേലിയിൽ എന്ത് ക്രമസമാധാന പ്രശ്നമുണ്ടായാലും നേരിടാൻ യുപി പോലീസ് തയാർ. ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്‌കാരം നടത്താൻ ആളുകൾ ഒത്തുകൂടുമ്പോൾ സംഘർഷ സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ബറേലിയിലുടനീളം മൊബൈൽ ഡാറ്റ, ബ്രോഡ്‌ബാൻഡ്, എസ്എംഎസ് സേവനങ്ങൾ ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഒക്ടോബർ 4 ന് ഉച്ചകഴിഞ്ഞ് 3 മണി വരെ സേവനം ഉണ്ടായിരിക്കില്ല. ബറേലി ഡിവിഷനിലെ നാല് ജില്ലകളിലായി കനത്ത പോലീസ് വിന്യാസം, നഗരം നിരീക്ഷിക്കുന്ന ഡ്രോണുകൾ സജ്ജമാണ്. കുഴപ്പണൾക്ക് സാധ്യതയുള്ളിടത്ത്, കൂടുതൽ സെൻസിറ്റീവ് പ്രദേശങ്ങൾ, കോട്ടകൾക്ക് സമാനമാണ്. നിരവധി റോഡുകൾ വിജനമായിരുന്നു.
ഭീം ആർമി മേധാവിയും നാഗിന എംപിയുമായ ചന്ദ്രശേഖർ ആസാദിനെ ബറേലി സന്ദർശിക്കുന്നത് തടയാൻ സഹാറൻപൂരിൽ വീട്ടുതടങ്കലിൽ ആക്കിയിട്ടുണ്ട്.
ഇസ്ലാമിക വിരുദ്ധമെന്ന് പൊതുവേ കരുതുന്ന, പ്രതീക- മൂർത്തീ ആരാധനയും മതവിശ്വാസങ്ങളും പ്രാത്സാഹിപ്പിക്കുന്ന തരത്തിൽ ‘ഐ ലവ് മൊഹമ്മദ്’ പോസ്റ്ററും ബാനറും നബിദിനത്തിൽ പ്രദർശിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഈ വിഷയത്തിൽ ഇസ്ലാമിക മത സംഘടനകൾ തമ്മിലും തർക്കങ്ങളുണ്ട്.
















