തിരുവനന്തപുരം:ശബരിമലയില്‍ ദ്വാരപാലകശില്പം പൊതിയാന്‍ സ്വര്‍ണം നല്‍കി എന്നും സ്വര്‍ണം പൂശിയത് താനും ഉണ്ണികൃഷ്ണന്‍ പോറ്റിയും അനന്ത സുബ്രഹ്മണ്യവും ചേര്‍ന്നാണെന്നും സ്‌പോണ്‍സര്‍മാരില്‍ ഒരാളായ രമേഷ് റാവു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സ്വര്‍ണം സ്‌പോണ്‍സര്‍ ചെയ്തത്. ചെന്നൈയിലേക്ക് കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റിയും അനന്ത സുബ്രഹ്മണ്യവും ചേര്‍ന്നാണ്. താന്‍ രേഖകളില്‍ ഒപ്പിട്ട് നല്‍കുകയായിരുന്നു. വഴിപാടിന് അവസരം കിട്ടിയത് ഭാഗ്യമായാണ് കരുതിയത് എന്നും രമേശ് റാവു പറഞ്ഞു.
കഴിഞ്ഞ മാസം ശബരിമലയില്‍ പോയപ്പോള്‍ ദേവസ്വം വിജിലന്‍സ് വിവരങ്ങള്‍ തേടിയിരുന്നു. അറിയാവുന്ന കാര്യങ്ങള്‍ വിജിലന്‍സിനോട് പറഞ്ഞെന്നും ഇത്തരം വിവാദം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രമേശ് റാവു പറഞ്ഞു. വിവാദങ്ങളില്‍ വിഷമമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ 22 വര്‍ഷമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
















