ആവണിശ്ശേരി (തൃശൂർ): സമർപ്പണവും സേവനവും വഴി ഭാരതത്തിന്റെ പരമവൈഭവത്തിനുള്ള പ്രവർത്തനത്തിന് വ്യക്തികളെ സജ്ജമാക്കുകയാണ് ആർഎസ്എസ് ചെയ്യുന്നതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ വിശദീകരിച്ചു. ആർഎസ്എസ് തൃശൂർ ആവണിശ്ശേരി മണ്ഡലത്തിന്റെ വിജയദശമി ആഘോഷത്തിന്റെ സമാപനയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന്ു അദ്ദേഹം.
സ്വാമി വിവേകാനന്ദൻ ഭാരതത്തെ നിർവചിക്കാൻ നടത്തുന്ന വിവരണത്തിൽ പറയുന്ന രണ്ടു പ്രധാനവാക്കുകൾ സമർപ്പവും സേവനവുമാണ്. അതാണ് ഭാരതത്തിന്റെ പാരമ്പര്യം. അങ്ങനെ അനേകം മഹത്തുക്കൾ നടത്തിയ സമർപ്പണവും മസവനവുമാണ് ഭാരതത്തെ ഒരുകാലത്ത് പരംവൈഭവത്തിലെത്തിച്ചത്. ആ നേട്ടം നമുക്ക് ഇന്ന് വീണ്ടെടുക്കാൻ ആ സമർപ്പണവും സേവനവും പുനരർപ്പിക്കണം. അതിനുള്ള വ്യക്തിത്വം വളർത്തിയെടുക്കാനുള്ള പരിശ്രമമാണ് ആർഎസ്എ്‌സ് നടത്തുന്നത്, നന്ദകുമാർ പറഞ്ഞു.
















