Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്‍ഫോപാര്‍ക്ക് ഫേസ് -3: ലാന്‍ഡ് പൂളിങ് വഴി എഐ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നു; 25,000 കോടിയുടെ നിക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2025, 03:16 pm IST
in Kerala

കൊച്ചി: കേരളത്തിന്റെ ഐടി മേഖലയില്‍ പുതിയൊരു അധ്യായം കുറിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ട വികസനത്തിന് തുടക്കം കുറിക്കുന്നു.

നൂതനമായ ലാന്‍ഡ് പൂളിങ് ആഗോള നിലവാരമുള്ള ഇന്റഗ്രേറ്റഡ് എഐ ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ലാന്‍ഡ് പൂളിങ് നിയമപ്രകാരം നടപ്പാക്കുന്ന ഈ പദ്ധതിക്ക് ജിസിഡിഎയും ഇന്‍ഫോപാര്‍ക്കും ഒരുമിച്ചാണ് നേതൃത്വം നല്‍കുന്നത്.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്‍ഫോപാര്‍ക്കും ജിസിഡിഎയും കഴിഞ്ഞദിവസം ധാരണപത്രത്തില്‍ ഒപ്പിട്ടു. ഇന്‍ഫോപാര്‍ക്ക് ഫേസ് 3-ക്ക് വേണ്ടി ലാന്‍ഡ് പൂളിങ്ങിലൂടെ ഭൂമി കണ്ടെത്തേണ്ടത് ജിസിഡിഎയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഇന്‍ഫോപാര്‍ക്ക് ഒരുക്കും. 300 ഏക്കറിലധികം വിസ്തൃതിയില്‍ ഈ പദ്ധതിക്കായി കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലായി സ്ഥലം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇത് വെറുമൊരു ഐടി പാര്‍ക്ക് വികസനമല്ല, ഇന്റഗ്രേറ്റഡ് എഐ ടൗണ്‍ഷിപ്പ് എന്ന ആഗോള സങ്കല്‍പ്പത്തില്‍ ഒരുങ്ങുന്ന ഒരു സാങ്കേതിക കേന്ദ്രമാണ്. ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതിലുടെ രണ്ട് ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും നാല് ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലാന്‍ഡ് പൂളിങ് എന്നാല്‍
പരമ്പരാഗത ഭൂമി ഏറ്റെടുക്കല്‍ രീതികളിലെ കാലതാമസവും നിയമപ്രശ്‌നങ്ങളും ഒഴിവാക്കി, വികസന പദ്ധതികള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ സമീപനമാണ് ലാന്‍ഡ് പൂളിങ്. ഇതിലൂടെ, ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പകരം, സ്വകാര്യ ഭൂവുടമകളുടെ സമ്മതത്തോടെ അവരുടെ ചെറിയതുണ്ട് ഭൂമികള്‍ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റുന്നു. ഈ ഭൂമിയില്‍ റോഡുകള്‍, ഐടി പാര്‍ക്കുകള്‍, മറ്റ് പൊതുസൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ആസൂത്രിത വികസനം നടത്തുന്നു. ഇങ്ങനെ വികസിപ്പിച്ച ഭൂമിയുടെ ഒരുഭാഗം അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഉപയോഗിച്ച ശേഷം, ബാക്കിയുള്ള ഭാഗം ഭൂമിയുടെ മൂല്യവര്‍ദ്ധനയോടെ ഭൂവുടമകള്‍ക്ക് തിരികെ നല്‍കുന്നു. ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം വികസിപ്പിച്ച ഭൂമിയുടെ മൂല്യം പല മടങ്ങ് വര്‍ധിക്കുന്നു എന്നതാണ്. ഇത് ഭൂവുടമകള്‍ക്ക് വലിയ സാമ്പത്തിക നേട്ടം നല്‍കുമെന്നാണ് വിലയിരുത്തല്‍.

Tags: Infopark Phase-3AI TownshipInfopark CEO Sushant Kurunthil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.