കൊച്ചി: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഹില്‍ പാലസ് പൊലീസ് തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഏപ്രില്‍ 28നാണ് വേടന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. വേടനുള്‍പ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. അഞ്ച് മാസത്തിനു ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തീന്‍ മേശയ്‌ക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കവെയാണ് വേടനും സംഘവും പൊലീസ് പിടിയിലായത് എന്നും കുറ്റപത്രത്തിലുണ്ട്.ചാലക്കുടിയിലെ ആഷിഖില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും ആണ് കഴിഞ്ഞ ഏപ്രിലില്‍ പൊലീസ് പിടിച്ചത്.
















