പാലക്കാട്: തൊഴുത്തിലെ തൂണ്‍ ശരീരത്തില്‍ വീണ് ക്ഷീരകര്‍ഷകന്‍ മരിച്ചു.നെന്‍മാറ കയറാടി സ്വദേശി മീരാന്‍ സാഹിബ് (71) ആണ് മരിച്ചത്.
നെന്മാറയില്‍ ആണ് സംഭവം.പശുവിനെ കറക്കാന്‍ തൊഴുത്തില്‍ എത്തിയപ്പോഴാണ് അപകടം. പശുവിനെ കറന്ന് പാല്‍ വിറ്റാണ് മീരാന്‍ സാഹിബ് ഉപജീവനം നടത്തുന്നത്. പശുവിനെ കറക്കുന്ന സമയത്ത് ഉണ്ടായ ശക്തമായ കാറ്റില്‍ തൊഴുത്തിന്റെ കഴുക്കോല്‍ മീരാന്‍ സാഹിബിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മീരാന്‍ സാഹിബിനെ അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
















