ആലപ്പുഴ : താന്‍ ദേവസ്വം മന്ത്രി ആയിരുന്നപ്പോള്‍ ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ലെന്ന് സി പി എം നേതാവ് ജി സുധാകരന്‍.
മൂന്നര വര്‍ഷം കഴിഞ്ഞപ്പോ തന്റെ ദേവസ്വം മന്ത്രി സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു.എല്ലാത്തിനും മീതെയാണ് രാഷ്‌ട്രീയം. അയ്യപ്പന്‍ പോലും സുരക്ഷിതമായിരിക്കുന്നത് രാഷ്‌ട്രീയം കാരണമാണ്.രാഷ്‌ട്രീയമായി സംരക്ഷണം ഇല്ലെങ്കില്‍ എന്നേ അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടു പോയേനെ എന്നും ജി സുധാകരന്‍ പറഞ്ഞു.
രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ജനങ്ങള്‍ ആഗ്രഹിക്കുന കാര്യങ്ങള്‍ നടത്തിക്കൊടുക്കണമെന്ന് ജി സുധാകരന്‍ പറഞ്ഞു. പക്ഷപാതിത്വം പാടില്ലെന്നും പെരുമാറ്റവും വേഷവിധാനവും ലളിതമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ഒഴിവ് നല്‍കാം, കളര്‍ ഡ്രെസ് ആകാം. മുതിര്‍ന്ന നേതാക്കള്‍ കടും നിറങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണം. ഫാസിസത്തെ കെട്ടുകെട്ടിക്കണം എന്ന് പ്രസംഗിച്ചിട്ടു കാര്യമില്ല. കേരളം ആണ് ഇന്ത്യയെന്ന് കരുതുന്ന ആളുകളുണ്ട്. ഓരോ പാര്‍ട്ടിയും ഉത്തരവാദിത്തം നിര്‍വഹിക്കണം.
ബംഗാളില്‍ ഇപ്പോള്‍ ഒറ്റ സീറ്റില്ല .ഇടതു പക്ഷം ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്നെങ്കില്‍ താഴേക്ക് പോകുമായിരുന്നോ? ചുറ്റും ഏതാനും ആളുകള്‍ ഉള്ളത് കൊണ്ട് അഹങ്കരിക്കരുത്. ചില ആളുകള്‍ രണ്ടു കൈയിലും മോതിരം ഇട്ടാണ് നടക്കുന്നത്.ഇവര്‍ പ്രസംഗിക്കുമ്പോള്‍ രണ്ടു കൈയും ഉയര്‍ത്തും.തന്നെ എന്തെങ്കിലും പറഞ്ഞാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനവും അഭിപ്രായം പറയുന്നതും നിര്‍ത്തില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കി.
















