കൊച്ചി: ചാനൽ ചർച്ചയിലെ നാക്ക് പിഴയുടെ പേരിൽ ബിജെപി പ്രവർത്തകരെയും നേതാക്കളെയും കേസിൽ കുടുക്കാൻ നോക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പസിഡൻ്റ് ബി. ഗോപാലകൃഷ്ണൻ. പ്രിന്റു മഹാദേവ് പറഞ്ഞതിനോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ അദ്ദേഹത്തെ പാർട്ടി വക്താവ് സ്ഥാനത്തു നിന്നും മാറ്റിയതായി അറിയിച്ചു. നാക്കുപിഴയെ നാക്ക് പിഴയായി കാണണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
നാക്ക് പിഴവിന് കേസെടുക്കുകയാണെങ്കിൽ രാഹുൽ ഗാന്ധിക്കെതിരെയും കേസെടുക്കണം. വി.ഡി സതീശനെതിരെയും പിണറായി വിജയനെതിരെയും കേസെടുക്കണം. പ്രിൻ്റു മഹാദേവനെ പാർട്ടി വക്താവ് സ്ഥാനത്തു നിന്നും മാറ്റി. പ്രിന്‍റുവിന്റെ പേരിൽ പേരിൽ ബിജെപി പ്രവർത്തകരുടെ വീട്ടിൽ റെയ്ഡ് നടത്തിയാൽ, ഏത് പോലീസുകാരന്‍ ആയാലും ചാണകം മുക്കിയ ചൂലുകൊണ്ട് അടിക്കുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കോൺഗ്രസുകാർ വല്ലാതെ ഈ വിഷയത്തിൽ തിളയ്‌ക്കണ്ട. നേപ്പാളിലെ പോലെ ബംഗ്ലാദേശിലെയും പോലെ ഇന്ത്യയിലും ബിജെപി നേതാക്കളെ അടിച്ചോടിക്കണം എന്നുപറഞ്ഞ അരുന്ധതി റോയ്‌ക്കെതിരെ കേസെടുക്കാൻ പിണറായി വിജയന് സാധിക്കുമോ? ടവർ ലൊക്കേഷന്റെ പേരിൽ ബിജെപി നേതാക്കളുടെയും ഓഫീസിലും വന്നാൽ ഒറ്റ കോൺഗ്രസുകാരെയും ഉറക്കില്ല. മര്യാദ എങ്കിൽ മര്യാദ. ഇല്ലെങ്കിൽ ചാണകവെള്ളവും ചൂലും വീട്ടിലുണ്ടെന്നും ഗോപാലകൃഷ്ണൻ കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
















