തിരുവനന്തപുരം: വായ്‌പ തിരിച്ചടവ് മുടങ്ങിയ പശ്ചാത്തലത്തില്‍ വിതുര കൊപ്പം സ്വദേശി സന്ദീപിന്റെ വീട് ബാങ്ക് ജപ്തി ചെയ്തതിനെ തുടര്‍ന്ന് ഉടമയും കുടുബവും പെരുവഴിയില്‍ ആയെങ്കിലും സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ പൂട്ട് തകര്‍ത്ത് വീട്ടുകാരെ അകത്ത് കയറ്റി.ഗ്ലാസ് കട നടത്തുന്ന ആളാണ് സന്ദീപ്.
ബിസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു.ഇതില്‍ കുറച്ച് അടച്ചെങ്കിലും കൊവിഡ് വന്നപ്പോള്‍ ബിസിനസ് നഷ്ടത്തിലായി. മൂന്ന് തവണ ബാങ്ക് അവധി നല്‍കിയെങ്കിലും പണം അടയ്‌ക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ മകന് അര്‍ബുദ ബാധയും കണ്ടെത്തി.
ഇതോടെ വായ്‌പ പൂര്‍ണമായി അടയ്‌ക്കാന്‍ കഴിഞ്ഞില്ല.അതിനിടെ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ബാങ്ക് ജീവനക്കാരെത്തി വീട് ജപ്തി ചെയ്തു.
















