കോട്ടയം: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ വളവുകയത്തിന് സമീപം ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പാറക്കടവ് തുണ്ടിയില്‍ ബഷീറിന്റെ മകന്‍ മുനീര്‍ ടി. ബഷീര്‍ (35) ആണ് മരിച്ചത്.
മുനീര്‍ സ്‌കൂട്ടറില്‍ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു വളവില്‍ എതിരെ വന്ന ബസുമായി കൂട്ടിയിച്ചത്. മുനീര്‍ തല്‍സമയം മരിച്ചു. മാതാവ്: ലൈലയു, ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് ഹജാസ്, ഹദര്‍ മുനീര്‍.
















