കൊല്ലം: ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീശിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.കൊല്ലം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി സതീശിന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. സതീശിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കുമെന്നാണ് കോടതി കണ്ടെത്തിയത്.
ജൂലായ് 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ കൊല്ലം കോയിവിള സ്വദേശിനി അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടേത് കൊലപാതകം എന്നാണ് മാതാപിതാക്കളുടെ ആരോപണം.എന്നാല്‍ കൊലപാതകത്തിന് തെളിവില്ലെന്ന് പറഞ്ഞ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ സതീശന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
തുടര്‍ന്ന് വിശദ വാദത്തിന് ശേഷമാണ് കേസില്‍ സതീശിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കുമെന്ന് കണ്ടെത്തിയത്. സതീശിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വാദമുന്നയിച്ചത്.കേസില്‍ സതീശിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ക്രൈംബ്രാഞ്ച് വിശദ മൊഴി എടുക്കും
















