ന്യൂദൽഹി: ഐ ലവ് മൊഹമ്മദ് പോസറ്ററും ബാനറും അനുചിതമായിപ്പോയെന്ന് ആൾ ഇന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാനാ ഷഹാബുദ്ദീൻ റസ്വി. യുപിയിലെ ബറേലിയിൽ അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളെത്തുടർന്ന് സമാധാനം നിലനിർത്താൻ ഒമൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി ജനങ്ങളോട് അഭ്യർത്ഥിച്ചുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിലെ സ്ഥിതി ഇപ്പോൾ ശാന്തമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ബറേലിയിലെ സ്ഥിതി ശാന്തമാണ്, ഒരു അസ്വസ്ഥതയുമില്ല. എന്നിരുന്നാലും, എല്ലാവരോടും സമാധാനം നിലനിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.
പൊതു പ്രകടനങ്ങളും ഘോഷയാത്രകളും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു, ഭക്തിവിശ്വാസ പ്രകടനങ്ങൾ വ്യക്തിപരമായി മതി. പ്രവാചകനോടുള്ള സ്‌നേഹം തെരുവുകളിലല്ല, ഹൃദയങ്ങളിലായിരിക്കണം, മൗലവി പറഞ്ഞു. പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഇത്തരം രീതികൾ അനുചിതമാണ്. ‘മുഹമ്മദ്’ എന്ന പേരുള്ള പോസ്റ്ററുകൾ കീറുകയും നിലത്ത് വീഴ്‌ത്തുകയും അശുദ്ധമാക്കുകയും ചെയ്യുന്നു. പ്രവാചകനോടുള്ള സ്‌നേഹം തെരുവുകളിലല്ല, ഹൃദയങ്ങളിലാണ് ഉണ്ടാകേണ്ടത്,’ അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം അല ഹസ്രത്ത് ദർഗയ്‌ക്കും ഐഎംസി മേധാവി മൗലാന തൗഖീർ റാസ ഖാന്റെ വസതിക്കും പുറത്ത് പ്രതിഷേധക്കാർ ‘ഐ ലവ് മുഹമ്മദ്’ എന്ന പ്ലക്കാർഡുകൾ വഹിച്ചുകൊണ്ട് പ്രതിഷേധം നടന്നു. രണ്ട് സ്ഥലങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി, ചില പ്രതിഷേധക്കാർ കല്ലെറിയാൻ തുടങ്ങിയപ്പോൾ ഉത്തർപ്രദേശ് പോലീസ് ലാത്തിച്ച
















