Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മിഗ്-21: പ്രതാപത്തോടെ ആകാശം തൊട്ടവന്‍

വിശ്വരാജ് വിശ്വ by വിശ്വരാജ് വിശ്വ
Sep 29, 2025, 05:48 am IST
in Article

ഭാരത വ്യോമസേനയുടെ ഇപ്പോഴത്തെ തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ജനിക്കും മുന്‍പ് ഭാരത വ്യോമസേനയുടെ ഭാഗമായതാണ് മിഗ് യുദ്ധവിമാനങ്ങള്‍. ആറു ദശാബ്ദങ്ങള്‍ക്ക് മുകളില്‍ ഭാരതത്തിന്റെ ആകാശസുരക്ഷയുടെ നെടുംതൂണായി നിന്ന മിഗ്-21 ന്റെ സ്ഥാനം ഇനി ചരിത്രത്തില്‍ അടയാളപ്പെടുത്തും.

‘ഫ്‌ളൈയിങ് ബുള്ളറ്റ്’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മിഗ് യുദ്ധവിമാനം, 1963ല്‍ ഭാരത വ്യോമസേനയുടെ ഭാഗമായ കാലം മുതല്‍ രാജ്യത്തിന്റെ പ്രതിരോധ കഥയെ അത് മാറ്റിയെഴുതി. സപ്തംബര്‍ 26 ന് അതിന്റെ അവസാന സ്‌ക്വാഡ്രണുകളും വിടപറയല്‍ സോര്‍ട്ടി ചെയ്തപ്പോള്‍, ഭാരത വ്യോമസേനയും നമ്മുടെ രാജ്യവും അഭിമാനത്തോടൊപ്പം ആവേശത്തോടെയാണ് മിഗ് 21 ന് വിട ചൊല്ലിയത്.

ഭാരത പോരാട്ടങ്ങളില്‍ കരുത്തുറ്റ സഹചാരി: മിഗ്-21 ഭാരത ചരിത്രത്തിലെ ഓരോ നിര്‍ണായക യുദ്ധത്തിലും അതിന്റെ വിജയത്തിന്റെ മുദ്ര പതിപ്പിച്ചത് നമുക്ക് വിജയത്തിളക്കത്തോടെ ഇന്നും കാണാന്‍ സാധിക്കും. 1965ലെ ഭാരത-പാക് യുദ്ധത്തില്‍, ഭാരതത്തിന് ലഭിച്ച ആദ്യ സോവിയറ്റ് സൂപ്പര്‍സോണിക് യുദ്ധവിമാനമായ മിഗ്21 അതിന്റെ വേഗവും അത്യാധുനിക ആയുധ ശേഷിയും കൊണ്ട് ശത്രുവിനെ അമ്പരപ്പിച്ചു. കൃത്യമായ ആക്രമണങ്ങളിലൂടെ ഭാരത വ്യോമസേനയ്‌ക്ക് വായുസാമ്രാജ്യം പിടിച്ചെടുക്കാന്‍ സഹായിച്ച ഈ യുദ്ധം, മിഗ്21ന്റെ അഭിമാനഗാഥയുടെ തുടക്കമായിരുന്നു.
തുടര്‍ന്ന് 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍, മിഗിന്റെ മിന്നല്‍വേഗാക്രമണങ്ങള്‍ കിഴക്കന്‍ പാകിസ്ഥാനിലും പടിഞ്ഞാറന്‍ പാകിസ്ഥാനിലും അവരുടെ റണ്‍വേകളും ഇന്ധനകേന്ദ്രങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ത്തു തരിപ്പണമാക്കി. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍, ഹിമാലയത്തിന്റെ കഠിനമായ ഉയരങ്ങളിലും ശത്രു സൈന്യത്തെ ലക്ഷ്യമാക്കി നടത്തിയ കൃത്യതയോടെയുള്ള ആക്രമണങ്ങള്‍ മിഗിന്റെ അസാധാരണ ശേഷി വീണ്ടും തെളിയിച്ചു.

കാലങ്ങള്‍ ഒരുപാട് കഴിഞ്ഞ മിഗിന്റെ ചരിത്രത്തിലെ അവസാന നാളുകളില്‍ പോലും ലോകത്തെ ഞെട്ടിച്ചൊരു പുതിയ അധ്യായം 2019 ല്‍ കുറിക്കപ്പെട്ടു.

ഭാരത വ്യോമസേനയുടെ വിങ് കമാന്‍ഡറായിരുന്ന അഭിനന്ദന്‍ വര്‍ദ്ധമാന്‍ പറത്തിയ മിഗ്21 ബൈസണ്‍, അമേരിക്കന്‍ നിര്‍മിതവും പാകിസ്ഥാന്റെ പക്കലുള്ളതുമായ സാങ്കേതികമായ ഏറെ മുന്നിലുള്ള എ16 യുദ്ധവിമാനത്തെ വീഴ്‌ത്തിയത് ചരിത്രത്തിലെ അഭിമാന നിമിഷമായി. ഭാരതത്തിനും വ്യോമസേനക്കും ഒപ്പം അഭിനന്ദനും.

ദി പൈലറ്റ്സ് ഫൈറ്റര്‍ : ‘ഒരു മിഗ്21 പറത്താന്‍ കഴിയുന്നുവെങ്കില്‍ ലോകത്തിലെ ഏതു യുദ്ധവിമാനവും പറത്താം’ എന്നത് വ്യോമസേനാ പൈലറ്റുകള്‍ അഭിമാനത്തോടെ പറയുന്ന മന്ത്രവാക്യമായിരുന്നു. മിന്നല്‍വേഗത്തിലുള്ള മനൂവറിങ് ശേഷി, ശത്രുവിനെ കുഴക്കുന്ന വേഗത, ഓരോ സെക്കന്റും കണിശതയോടെ ഉള്ള നിയന്ത്രണംഒരു മിഗ് പൈലറ്റില്‍ നിന്നും ശ്രദ്ധയും മനഃശക്തിയും ഇതെല്ലാം ഉരുവാക്കപ്പെട്ടു. ഈ ശക്തിയും വെല്ലുവിളിയും തന്നെയാണ് നിരവധി തലമുറകളിലെ ഭാരത വ്യോമസനാ പൈലറ്റുകളെ ലോകത്തിലെ മികച്ച യുദ്ധവീരന്മാരാക്കിയത്.

വെല്ലുവിളികളും വിമര്‍ശനങ്ങളും എന്നും പേരിനൊപ്പം : ദീര്‍ഘസേവനകാലത്ത് മിഗ്21 പലപ്പോഴും വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ടു. അപകടങ്ങളുടെ നിരക്കും ടെക്നോളജിയുടെ പ്രായാധിക്യവും കാരണം അന്താരാഷ്‌ട്ര മാധ്യമങ്ങളും ചില പ്രതിരോധ വിദഗ്ധരും മിഗ്ഗിനെ ‘ഫ്‌ളൈയിങ് കോഫിന്‍’ (പറക്കുന്ന ശവപ്പെട്ടി), ‘വിഡോ മേക്കര്‍’ (വിധവ നിര്‍മാതാവ്) എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നുവെന്നത് ഒരു സത്യമാണ്.

മിഗ്21, അപൂര്‍വമായ വേഗവും പ്രതികരണശേഷിയും കൃത്യമായ പരിശീലനവും സാങ്കേതികത്തികവും നല്ല പരിജ്ഞാനവും ആവശ്യപ്പെടുന്നു. പൈലറ്റുമാരുടെ സമര്‍പ്പിത പരിശീലനവും സമയാസമയങ്ങളില്‍ നടത്തിയ സാങ്കേതിക നവീകരണങ്ങളും അവസാനകാലത്തോളം സുരക്ഷയും യുദ്ധസജ്ജതയും ഉറപ്പാക്കാന്‍ സഹായിച്ചു എന്ന് പറയാം.

അങ്ങനെ, വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയും സ്വയം പുതുക്കിയും പൈലറ്റുമാരുടെ സമര്‍പ്പണവും എല്ലാം കൊണ്ട്അര നൂറ്റാണ്ടിലേറെക്കാലം രാജ്യത്തിന്റെ ആകാശസുരക്ഷയ്‌ക്ക് മിഗ്21 അതിന്റെ ഉത്തരവാദിത്തം അഭിമാനത്തോടെ നിറവേറ്റി.

എണ്ണം കൊണ്ട് വ്യോമസേനയിലെ അതികായന്‍: ആകെ 900ലധികം മിഗ്21 യുദ്ധവിമാനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ദീര്‍ഘകാലം വായുസേനയുടെ നട്ടെല്ലായിരുന്നു. വ്യോമസേന സ്‌ക്വാഡ്രണുകളില്‍ 60 % കരുത്ത് മിഗ്21 ആയിരുന്നു. അപകടങ്ങള്‍ക്കും സുരക്ഷാവീഴ്ചകള്‍ക്കും ഒക്കെ മുകളില്‍ മിഗ്21 അറുപത് വര്‍ഷത്തോളം ഭാരതത്തിന്റെ ആകാശരക്ഷയിലെ സജീവ ശക്തിയായി നിലകൊണ്ടു.

പുതുകാലത്തെ പാരമ്പര്യവാഹകര്‍: കാലത്തിന്റെ ഒഴുക്ക് പുതിയ തലമുറ യുദ്ധവിമാനങ്ങളെ അനിവാര്യമാക്കി. ഇനി മിഗ്21ന്റെ സ്ഥാനത്ത് സുഖോയി30 ങഗശ, മിറാജ്2000, ദസോ റഫേല്‍, ദേശിയമായി വികസിപ്പിച്ച തേജസ് ങഗക/കക എന്നിവയാണ് ഇപ്പോള്‍ ഭാരത വ്യോമസേനയുടെ മുഖ്യ കരുത്താകുന്നത്. പുതിയ മള്‍ട്ടിറോള്‍ കോംബാറ്റ് വിമാനങ്ങളും നാവിക-വ്യോമസേന സംയുക്ത സംരഭങ്ങളും രാജ്യത്തിന്റെ ഭാവി യുദ്ധസന്നദ്ധതയെ ശക്തിപ്പെടുത്തുമെന്ന് കരുതുന്നു. റഫേല്‍ നേവല്‍ വേര്‍ഷന് ശേഷം പുതിയ സ്റ്റേല്‍ത് ശേഷിയുള്ള പുതുതലമുറ യുദ്ധവിമാനങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് ഭാരതം നടത്തുന്നത്. സംയുക്ത സഹകരണ നിര്‍മാണവും പരിഗണനയിലുണ്ട്.

മാഞ്ഞുപോകാത്ത പൈതൃകം: മിഗ്21 ന് ദേശത്തിന്റെ സ്വാതന്ത്ര്യത്തിനും ആകാശസുരക്ഷയ്‌ക്കും വേണ്ടി തലമുറകളുടെ ധൈര്യവും കരുത്തും ഉള്‍ക്കൊണ്ട ഒരു കഥയാണ് പറയാനുള്ളത്. ആകാശത്ത് ഇനി അതിന്റെ ഇടിമുഴക്കം കേള്‍ക്കാനാകാതെ വന്നാലും, അതിന്റെ ആത്മാവ് എന്നും ഭാരത വ്യോമചരിത്രത്തിന്റെ സ്വര്‍ണ്ണാക്ഷരങ്ങളില്‍ ജീവിക്കും.

ഒരു മഹത്തായ കാലഘട്ടത്തിന്റെ തിരശ്ശീല വീഴും. എന്നാല്‍ ‘ഫ്‌ളൈയിങ് ബുള്ളറ്റ്’ എന്ന ആകാശത്തെ അമരവീരന്റെ കഥ എന്നും ഭാരതവാനില്‍ അനശ്വരമായി മുഴങ്ങിക്കൊണ്ടിരിക്കും. നഭഃ സ്പര്‍ശം ദീപ്തം എന്ന ആപ്ത വാക്യത്തെ അനശ്വരമാക്കി ആറ് പതിറ്റാണ്ടിന്റെ സേവനം പൂര്‍ത്തിയാക്കി മിഗ്-21 മടങ്ങുന്നു.

 

Tags: Indian Air ForceMiG-21 fighter jetssky with gloryമിഗ്-21
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമസേനയുടെ കരുത്തറിയിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈലുകളും ബോംബുകളും തൊടുത്ത് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍

തേജസ് എംകെ1എ
India

തേജസ് യുദ്ധവിമാനങ്ങൾ പറത്തുന്നത് താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യൻ വ്യോമസേന; നടപടി ഫെബ്രുവരി ഏഴിന് ഉണ്ടായ അപകടത്തിന് പിന്നാലെ

പാകിസ്ഥാന്‍റെ കാലാള്‍പ്പട. ഇതിനാണ് പാകിസ്ഥാന്‍ ഇപ്പോഴും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് (ഇടത്ത്) ഇന്ത്യയുടെ ആധുനികയുദ്ധവിമാനങ്ങള്‍ യുദ്ധരംഗത്ത് (വലത്ത്)
India

ദൗര്‍ബല്യങ്ങള്‍ നിറഞ്ഞ ഒന്നാണ് പാകിസ്ഥാന്‍ വ്യോമസേന; ഇത് ഇനി അസിം മുനീറിനും പരിഹരിക്കാനാവുമെന്ന് തോന്നുന്നില്ല

തേജസ് എംകെ1എ
India

ആകാശയുദ്ധത്തില്‍ ഇന്ത്യയുടെ കരുത്ത് കൂടുന്നു;അഞ്ച് തേജസ് യുദ്ധവിമാനങ്ങള്‍ കൂടി റെഡി; ഉടന്‍ വ്യോമസേനയ്‌ക്ക് കൈമാറുമെന്ന് എച്ച് എഎല്‍

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടത്തോടെ പാകിസ്ഥാനിലെ സര്‍ഗോദയിലേക്ക് പറക്കുന്നു (നടുവില്‍ താഴെ) കിരാന കുന്നുകളില്‍ നടന്ന ആക്രമണത്തിന്‍റെ രേഖാചിത്രം (വലത്ത്) നൂര്‍ഖാന്‍ വ്യോമബേസില്‍ ബ്രഹ്മോസ് മിസൈല്‍ പതിച്ച് ഉണ്ടായ അഗാധഗര്‍ത്തം (ഇടത്ത്)
India

ആണവായുധങ്ങള്‍ ഒളിപ്പിച്ചുവെച്ച പാകിസ്ഥാന്റെ കിരാനഹില്‍സ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തിരുന്നു; സൂചന നല്‍കി ഇന്ത്യന്‍ വ്യോമസേന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.