തൊടുപുഴ: പ്രശ്‌ന പരിഹാരത്തിനായി പോലീസ് സ്റ്റേഷനിലെത്തിയ ആദിവാസി ഉന്നതിയിലെ കാണിക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. ചെമ്പകത്തൊഴുകുടി സ്വദേശി ചെല്ലന്‍ (80) ആണ് മരിച്ചത്. ചെമ്പകത്തൊഴുകുടി നിവാസികളും ഏലത്തോട്ടമുടമയും തമ്മില്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കം അറിയിക്കാനാണ് ഇദ്ദേഹം ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെത്തിയത്. ചര്‍ച്ച കഴിഞ്ഞു മടങ്ങാന്‍ തുടങ്ങവെ എസ് ഐയുടെ മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
















