ആലപ്പുഴ: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പിന്തുണച്ച് മന്ത്രി കെ ബി ഗണേശ് കുമാര്‍. ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാല്‍ എന്‍ എസ് എസിന് ഒന്നുമില്ലെന്നും സെക്രട്ടറിക്ക് പിന്നില്‍ പാറ പോലെ ഉറച്ചുനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
പത്തനാപുരം എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി ഗണേശ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തിട്ടുണ്ട്.ഏറ്റവും കരുത്തുറ്റ നേതാവ് തന്നെയാണ് ജി സുകുമാരന്‍ നായര്‍ സാര്‍ എന്ന് ഗണേശ് കുമാര്‍ പറഞ്ഞു.
എന്‍ എസ് എസിനെതിരായ നീക്കങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ നിന്നാണ് ഉണ്ടാവുന്നതെന്ന് ഗണേശ് കുമാര്‍ കുറ്റപ്പെടുത്തി. 250 രൂപ ചെലവാക്കിയാല്‍ ഏത് അലവലാതിക്കും ഫ്‌ലക്‌സ് വയ്‌ക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുകുമാരന്‍ നായര്‍ക്കെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധ ഫ്‌ലെക്‌സുകള്‍ വീണ്ടും ഉയര്‍ന്നു. ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ജി സുകുമാരന്‍ നായര്‍ നടത്തിയ സര്‍ക്കാര്‍ അനുകൂല പരാമര്‍ശമാണ് വിവാദമായത്.സര്‍ക്കാരിനെ പിന്തുണച്ചതിന് പിന്നാലെ
യു ഡി എഫിനെയും ബി ജെ പിയെയും വിമര്‍ശിക്കുകയും ചെയ്തു.
















