ആലപ്പുഴ : മണ്ണഞ്ചേരിയില്‍ കാണാതായ ആളെ വീടിന് സമീപമുളള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് ആറാംവാര്‍ഡ് തറക്കോണം ഭാഗത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷംവീട്ടില്‍ റഫീഖ് (42) ആണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. റഫീഖിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു.
നാട്ടുകാരും പൊലീസും നടത്തിയ തെരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി റഫീഖ് കാലങ്ങളായി മണ്ണഞ്ചേരിയില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു.
















