കൊല്ലം: മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യനിരീക്ഷകനുമായ അഡ്വ. ശിവന്‍ മഠത്തില്‍ ബിജെപിയില്‍ അംഗമായി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയില്‍ നിന്ന് ഇന്നലെയാണ് അംഗത്വം സ്വീകരിച്ചത്.
ഹിമാലയത്തോളം പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടും സമചിത്തതയോടെയും ദൃഡനിശ്ചയത്തോടെയും അവയെല്ലാം തരണം ചെയ്ത് രാജ്യത്തെ വികസനകുതിപ്പിലേക്ക് എത്തിക്കുന്ന നരേന്ദ്രമോദിയോടും കേന്ദ്രഭരണത്തോടുമുള്ള ആദരവാണ് ബിജെപിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇനിയുള്ള ജീവിതം പാര്‍ട്ടിക്കായി സമര്‍പ്പിക്കുമെന്നും അദ്ദേഹം യോഗത്തില്‍ പ്രഖ്യാപിച്ചു.
















