ന്യൂദല്‍ഹി : ഇനി ഇന്ത്യയെ യുഎസിന്റെയോ യൂറോപ്യന്‍ രാജ്യങ്ങളുടെയോ ഒരു ജൂനിയര്‍ പങ്കാളിയായി കാണുന്ന പരമ്പരാഗത രീതി പറ്റില്ലെന്ന നിലപാട് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍. ഇന്ത്യാ-പാക് യുദ്ധം നിര്‍ത്തിയത് ട്രംപാണെന്ന അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞതും ഈ നിലപാടിന്റെ ഭാഗമാണ്.
ഇനി ഇന്ത്യയെ തുല്യ ശക്തികളായി പരിഗണിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. അതായത് പല്‍ഹഗാമില്‍ ഭീകരാക്രമണമുണ്ടായാല്‍, ആ ഭീകരാക്രമണം നടത്തിയത് പാകിസ്ഥാന്‍ അയച്ച ഭീകരാവാദികളാണെന്ന് തെളിഞ്ഞാല്‍ അതിനെ അപലപിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും യുഎസും തയ്യാറാകാണം. അതല്ലാതെ ഒസാമ ബിന്‍ ലാദന്‍ അമേരിക്കയെ ആക്രമിച്ചാല്‍ മാത്രം അത് ഭീകരവാദം ഇന്ത്യയിലെ പാക് പരിശീലനം ലഭിച്ച ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ ഭീകരാക്രമണമല്ല എന്ന ഇരട്ടത്താപ്പ് ഇനി അനുവദിക്കില്ല എന്നത് തന്നെയാണ് ഇന്ത്യയുടെ നിലപാട്.
അതുകൊണ്ടാണ് ഇനി ഇന്ത്യയെ പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അവസരങ്ങള്‍ക്ക് നിന്നുകൊടുക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നത്. പക്ഷെ പാകിസ്ഥാന്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്ത് ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിയ്‌ക്കുകയാണ്. തുര്‍ക്കിയുടെ എര്‍ദോഗാനും ബംഗ്ലാദേശിലെ മുഹമ്മദ് യൂനസും അതാണ് ചെയ്യുന്നത്. അമേരിക്കയ്‌ക്ക് ആവശ്യമായ അപൂര്‍വ്വ മൂലകങ്ങള്‍ പാകിസ്ഥാന്‍ മണ്ണില്‍ നിന്നും കുഴിച്ചെടുക്കാന്‍ ട്രംപിന് ഷെഹ്ബാസ് ഷെരീഫ് അനുമതി നല്‍കിയിരിക്കുന്നു. ട്രംപിന്റെ കുടുംബത്തിന്റെ ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ അനുവദിച്ചിരിക്കുന്നു. ഇതെല്ലാം നല്‍കിക്കൊണ്ട് ട്രംപിന്റെ പ്രീതി പിടിച്ചുപറ്റി ഇന്ത്യയെ ഉപദ്രവിക്കാന്‍ പറ്റുമോ എന്നാണ് ഷെഹ്ബാസ് ഷെരീഫും കൂട്ടരും നോക്കുന്നത്. കഴിഞ്ഞ ദിവസം ഖൈബര്‍ പഷ്തൂണ്‍ക്വാ പ്രദേശത്ത് എട്ട് ഗ്ലൈഡര്‍ ബോംബുകള്‍ ഇടാന്‍ പാകിസ്ഥാന്‍ സൈന്യത്തിന് ധൈര്യമുണ്ടായത് അമേരിക്കയുടെ ഈ പിന്‍ബലം ഉള്ളതുകൊണ്ടാണ്.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്‌ട്രസഭയുടെ പൊതുയോഗത്തിനിടെ ട്രംപ് തുര്‍ക്കിയുടെ എര്‍ദോഗാന്‍, മുഹമ്മദ് യൂനസ്, ഷെഹ്ബാസ് ഷെരീഫ്, അസിംമുനീര്‍ എന്നിവരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ഇന്ത്യയില്‍ ചില ആശങ്കകള്‍ ഇല്ലാതില്ല. ഡീപ് സ്റ്റേറ്റ് ശക്തികള്‍ അവരുടെ എന്‍ജിഒ ശൃംഖലയെയും പ്രതിപക്ഷ പാര്‍ട്ടികളെയും ഉപയോഗപ്പെടുത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന്റെ വക തലവേദനകളും എത്തുന്നത്. എന്തായാലും തലകുനിക്കാന്‍ തയ്യാറില്ലാതെ വിജയപ്രതീക്ഷയോടെ മുന്നേറുകയാണ് ഇന്ത്യ.
















