കോട്ടയം: വൈക്കത്ത് കെഎസ്ആര്‍ടിസി ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ച കേസ് കോട്ടയം നാര്‍ക്കോകോട്ടിക് സെല്‍ ഡിവൈഎസ്പി എ ജെ തോമസ് അന്വേഷിക്കും.കെഎസ്ആര്‍ടിസി മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ പി വേലായുധന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്. വൈക്കം പൊലീസ് സ്റ്റേഷനിലെ എസ് ഐ ജോര്‍ജ് തോമസിനെതിരെയാണ് പരാതി.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസ് ജീപ്പില്‍ കെഎസ്ആര്‍ടിസി ബസ് ഉരസിയെന്ന് പറഞ്ഞ് എസ് ഐ, കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചത്. മൂന്നാറില്‍ നിന്ന് ആലപ്പുഴക്ക് പോയ ബസ് വൈക്കത്തിന് അടുത്ത് ഉല്ലലയില്‍ എത്തിയപ്പോഴാണ് സംഭവം. പരിക്കേറ്റ ഡ്രൈവര്‍ കെ പി വേലായുധന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
















