ഡെറാഡൂൺ : ഒരാഴ്ചയ്‌ക്കിടെ രണ്ടാം തവണയും നിരവധി ഹിന്ദു സംഘടനകൾ ലവ് ജിഹാദിനും മതപരിവർത്തനത്തിനുമെതിരെ പ്രതിഷേധവുമായി രാംനഗറിലെ തെരുവിലിറങ്ങി. ലവ് ജിഹാദിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത ഒരു ഹിന്ദു പെൺകുട്ടിയുടെ മതപരിവർത്തനം നടന്നതിനെത്തുടർന്നാണ് രാംനഗറിലെ ജനങ്ങൾ രോഷാകുലരായത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബുർഖ ധരിച്ച ഒരു മുസ്ലീം വിദ്യാർത്ഥിനി തന്റെ സഹ ഹിന്ദു വിദ്യാർത്ഥിനിയെ രാംനഗറിലെ തെരുവുകളിൽ ഒരു മുസ്ലീം പുരുഷന്റെ അടുത്തേക്ക് ഗൂഢലക്ഷ്യങ്ങളോടെ കൊണ്ടുപോയത്. അന്നുമുതൽ രാംനഗറിലെ ഹിന്ദു സംഘടനകൾക്കിടയിൽ രോഷം ഉയർന്നത്. പ്രതിഷേധത്തിൽ ധാരാളം സ്ത്രീകളും പങ്കെടുത്തു.
ലവ് ജിഹാദിനെയും മതപരിവർത്തനത്തെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഇവർ നഗരത്തിലെ പ്രധാന തെരുവുകളിലൂടെ ഒരു വലിയ പൊതുജന അവബോധ റാലി തന്നെയാണ് സംഘടിപ്പിച്ചത്. ലവ് ജിഹാദിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ധാരാളം ഹിന്ദു സ്ത്രീകൾ തെരുവിലിറങ്ങി. മതപരിവർത്തനം കർശനമായി നിരോധിക്കണമെന്ന് ധാമി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കെതിരെയും ബുൾഡോസർ ഉപയോഗിച്ച് നടപടിയെടുക്കണമെന്ന് എല്ലാ ഹിന്ദു സംഘടനകളും എസ്‌ഡിഎം പ്രമോദ് കുമാർ മുഖേന സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയോട് അഭ്യർത്ഥിച്ചു. കൂടാതെ നഗരത്തിൽ സജീവമായി മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ പ്രത്യേക പ്രചാരണം നടത്തണമെന്നും അവർ അഭ്യർത്ഥിച്ചു.
വിശ്വഹിന്ദു പരിഷത്ത്, ഭാരതീയ ബജ്‌റംഗ് ദൾ, ഇൻ്റർനാഷണൽ ബജ്‌റംഗ് ദൾ, കർണി സേന, മാതൃ ശക്തി, അഭിഭവക് സംഘ് എന്നിവിടങ്ങളിൽ നിന്നുള്ളവർ പൊതുബോധവൽക്കരണ റാലിയിൽ പിന്തുണ അറിയിച്ചു.
















