തിരുവനന്തപുരം: 2025-26 അദ്ധ്യയന വര്‍ഷത്തെ ബി.എസ്സി. നഴ്സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സ് ഡിഗ്രി കോഴ്സുകള്‍ക്ക് പുതിയതായി പ്രവേശനത്തിന് ഉള്‍പ്പെടുത്തിയ കോളേജുകളിലേക്കും ഗവണ്‍മെന്റ് പാലക്കാട് നഴ്സിംഗ് കോളേജില്‍ എസ്.സി വിഭാഗക്കാര്‍ക്ക് മാത്രം പുതുതായി അനുവദിച്ച സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് ഒക്ടോബര്‍ 7 ന് നടത്തും. www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ ഒക്ടോബര്‍ 5 നകം ഓണ്‍ലൈനായി പുതിയ കോഴ്സ്/കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കണം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കില്ല. മുന്‍ അലോട്ട്മെന്റുകള്‍ വഴി ഏതെങ്കിലും കോളേജുകളില്‍ പ്രവേശനം നേടിയവര്‍ ഈ അലോട്ട്മെന്റില്‍ പങ്കെടുക്കുന്നതിന് നിരാക്ഷേപപത്രം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
















