കൊല്ലം: കേരളത്തെ വികസിത സംസ്ഥാനമാക്കാൻ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി. വികസിത കേരളമെന്ന ലക്ഷ്യത്തിലേക്കെത്താൻ സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കുമെന്നും കൊല്ലത്തു ചേർന്ന ബിജെപി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം.
ഏറെക്കാലത്തെ കോൺഗ്രസ് ഭരണത്തിൽ തകർന്നടിഞ്ഞ ഭാരതം കഴിഞ്ഞ 11 വർഷത്തെ നരേന്ദ്ര മോദി ഭരണത്തിൽ ഉയിർത്തെഴുന്നേറ്റു. ലോകത്തിനു മുന്നിൽ വിശ്വാസമാർജിച്ച് മൂന്നാം സാമ്പത്തിക ശക്തിയായി ഭാരതം കുതിക്കുകയാണ്. വിദ്യാസമ്പന്നരും കഴിവുള്ളവരുമായ മലയാളികളെ തേടി കേരളത്തിലേക്ക് വ്യവസായങ്ങളും തൊഴിൽ സ്ഥാപനങ്ങളും വരണം. തൊഴിൽ തേടി ഒരാൾക്കും പുറം നാട്ടിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടാകരുത്. കാർഷിക മേഖലയിൽ ശാസ്ത്രീയമായതും ആധുനികവുമായ മാറ്റം കൊണ്ടുവരണം. കർഷകരെ സഹായിക്കുന്ന പദ്ധതികൾ നടപ്പിലാക്കണം. ഏഴ് പതിറ്റാണ്ടായി മാറി മാറി ഭരിച്ച് കേരളത്തെ തകർത്ത യുഡിഎഫിനെയും എൽഡിഎഫിനെയും പരാജയപ്പെടുത്തി ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തുകയും നാട്ടിൽ വികസനം കൊണ്ടുവരികയും ചെയ്യണം. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ മേഖലയെ ഉന്നത നിലവാരത്തിൽ എത്തിക്കുന്നതടക്കം വികസിത കേരളം എന്ന ലക്ഷ്യം ബിജെപി സാധ്യമാക്കുമെന്നും മുൻ ബി ജെ പി അധ്യക്ഷൻ വി.മുരളീധരൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
ജനാധിപത്യവും മതേ തരത്വവും സംരക്ഷിച്ച് കേരളവികസനം സാധ്യമാക്കി എല്ലാം
ശരിയാക്കുമെന്നു പറഞ്ഞാണ് 2016 മേയ് 25 ന് പിണറായി സർക്കാർ അധി
കാരമേറ്റത്. ഏഴു പതിറ്റാണ്ടിലെ ഇടത് വലത് ദുർഭരണത്തേ ക്കാൾ കെടുകാര്യസ്ഥതയും
അഴിമതിയും അരാജകത്വവും നിറഞ്ഞതായിരുന്നു പിണറായി വിജയന്റെ പത്തു
വർഷത്തെ ഭരണം. ഈ ഭരണം കേരള ജനതക്ക് അപകടവും അപമാനവുമാണ്.
ഭരണകൂട ഭീകരതയുടെ ഇടിമുറിയായി തീർന്ന കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ
2016-2025 കാലഘട്ടത്തിൽ ഉരുട്ടിയും ചവുട്ടിയും
കൊടിയ മർദ്ദനങ്ങളാൽ കൊല
ചെ യ്യപ്പെട്ടത് സാധാരണക്കാരടക്കം 16 തൊഴിലാളികളെ യാണ്. 1958 ൽ ആദ്യ
കമ്മ്യൂണിസ്റ്റ് സർക്കാർ വെടിവെച്ച് കൊന്നതും രണ്ടു കൊഴിലാളികളെ യായിരുന്നു.
പിണറായിയുടെ ഭരണത്തിൽ ദളിതരും സ്ത്രീകളും കുട്ടികളും യുവാക്കളും പോലീസ്
സ്റ്റേഷനുകളിൽ നിരന്തരം പീഡിപ്പിക്കപ്പെ ടുകയാണ്. ചെയ്യാത്ത കുറ്റത്തിന് കള്ളി എന്ന്
പോലീസ് മുദ്ര കുത്തിയ ദളിത് യുവതി ബിന്ദുവും, കൽപ്പറ്റ സ്റ്റേ ഷനിൽ മരിച്ച നിലയിൽ
കണ്ടെ ത്തിയ ഗോകുലും കേ രളത്തിലെ പോലീസ് ക്രൂരതയുടെ ഇരകളാണ്. ജനാധിപത്യാവകാ
ശങ്ങൾക്കായി പോലീസ് സ്റ്റേ ഷനുകളിലെത്തുന്ന നിരപരാധികളെ പിണറായിയുടെ
ഭരണരക്ഷാസേന കയ്യിൽ കിട്ടിയ മാരകായുധങ്ങൾ ഉപയോഗിച്ച് തല്ലി ചതയ്‌ക്കുന്നു.
പോലീസിലെ CPM ഗുണ്ടകളും, തെ രുവിലെ DYFI ഗുണ്ടകളും, നിയമം കയ്യിലെടുത്ത് ജനാധിപത്യം തകർത്ത് സമൂഹത്തിൽ ഭീതി സൃഷ്ടിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ
എന്നെഴുതി ഓണക്കാലത്ത് ഒരു പൂക്കളം ഇട്ടപ്പോൾ സൈനികനെതിരെ പോലും കേസ്
എടുത്ത നെറികെട്ട സമീപനമാണ് പോലീസിലെ സഖാക്കൾ ചെ യ്യുന്നത്.
തൊഴിലില്ലായ്‌മയും വിലക്കയറ്റവും ഏറ്റവും ഉയർന്ന സംസ്ഥാനം കേരളമാണ്.
പണപ്പെരുപ്പത്തിന്റെ ദേ ശീയ ശരാശരി 2.5% ൽ താഴെ നിൽക്കുമ്പോൾ കേരളത്തിൽ 9.7%
ആണ്. 2016-ൽ ഉണ്ടായിരുന്ന കേ രളത്തിന്റെ പൊതുകടം പത്ത് വർഷത്തിന്റെ ഉള്ളിൽ
മൂന്നിരട്ടി വർദ്ധിച്ച് 4.8 കോടിയായി. റവന്യു വരുമാനത്തിന്റെ സിംഹഭാഗവും
ചെലവഴിക്കുന്നത് പലിശയും, പെൻഷനും, ശമ്പളം കൊടുക്കുവാനും മാത്ര മാണ്. കരിച്ചന്തയിലെ പലിശ കൊടുത്ത് കിഫ്ബിയിൽ നിന്ന്കടം വാങ്ങിയ പണവും നിത്യ ചെലവിനാണ് ചെലവഴിക്കുന്നത്. കിഫ്ബിയിൽ നിന്ന് വാങ്ങുന്ന ഭീമമായ കടം ഉത്പാദന മേഖലയിൽ ചെലവഴിക്കാതെ പോകുന്നത് ദൂരവ്യാപകമായ ദുരന്തമാണ് സാമ്പത്തിക
രംഗത്ത് ഉണ്ടാക്കുകയെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ കോൺഗ്രസ് പാർട്ടി പിണറായി സർക്കാരുമായി സന്ധിചെയ്യുകയാണെന്നും പ്രമേയം വിലയിരുത്തുന്നു. സ്ത്രീകൾക്ക് എതിരായ അക്രമങ്ങളുടെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും ഇരു മുന്നണികളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കുറ്റക്കാരെ രക്ഷപ്പെടുത്താൻ ഇവർ രണ്ടു കൂട്ടരും പരസ്പരം സന്ധിചെയ്യുന്നതായും പ്രമേയം പറയുന്നു.
















