ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും അടുത്ത വിദേശയാത്രയ്‌ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇക്കുറി പോകുന്നത് കൊളംബിയ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ്. ബീഹാറിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്രയേറെ ബഹളങ്ങള്‍ ഉണ്ടാക്കുകയും വോട്ട് ചോരി ആരോപണം രണ്ട് തവണ ഉയര്‍ത്തുകയും ചെയ്ത ശേഷം പൊടുന്നനെ മുങ്ങുകയാണ് രാഹുല്‍ ഗാന്ധി. ഈ പാര്‍ട് -ടൈം രാഷ്‌ട്രീയക്കാരനായ രാഹുല്‍ രാഷ്‌ട്രീയത്തിന് ചേരാത്ത വ്യക്തിയാണെന്ന് വീണ്ടും തെളിയിക്കുകയാണ്.
കൊളംബിയയിലേക്ക് പോകുന്നത് ഭാര്യയെ കാണാനോ എന്ന പരിഹാസവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. കൊളംബിയയിലെ മയക്കമരുന്ന് മാഫിയ തലവന്റെ മകള്‍ വെറോനിക്ക കാര്‍ട്ടെലിയെ രാഹുല്‍ ഗാന്ധി വിവാഹം ചെയ്തുവെന്നും ഇതില്‍ ന്യാക് വിന്‍സി, മിനിക് വിന്‍സി എന്നീ രണ്ട് മക്കള്‍ ഉണ്ടെന്നും ഈയിടെ ബ്ലിറ്റ്സ് ന്യൂസ് റിപ്പോര്‍ട്ട് ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ചെറുവിരല്‍ അനക്കിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പേര് റൗള്‍ വിന്‍സി എന്നാണെന്നും ബ്ലിറ്റ്സ് വാരിക അവകാശപ്പെടുന്നു.
ബ്രസീല്‍, കൊളംബിയ ഉള്‍പ്പെടെ നാല് തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നത് എന്തെങ്കിലും രഹസ്യ കൂടിക്കാഴ്ചയ്‌ക്കാണോ എന്ന ആശങ്കയും ഉണ്ട്. അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ യുഎസ് പ്രസിഡന്‍റ് ട്രംപും ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്ക് ഒപ്പം ചേര്‍ന്നിരിക്കുകയാണ്. ഇന്ത്യയില്‍ നടപ്പാക്കേണ്ട അജണ്ടകള്‍ ടൂള്‍കിറ്റുകളായി അവര്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് പടിപടിയായി നല്‍കുകയാണെന്ന് കരുതുന്നു. സമാധാനപ്രിയമായ ലഡാക്കില‍് കലാപമുണ്ടാക്കിയതിന് പിന്നില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ ഉണ്ട്. അമേരിക്കയില്‍ നിന്നും ഫണ്ട് വാങ്ങുന്ന എന്‍ജിഒ സംഘടനയുടെ നടത്തിപ്പുകാരന്‍ സോനം വാങ് ചൂകാണ് യുവാക്കളെ കലാപത്തിന് പ്രേരിപ്പിച്ചത്. രാഹുല്‍ ഗാന്ധിയും തുടര്‍ച്ചയായി കലാപത്തിന് യുവാക്കളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാഹുലിന്റെ തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര അടുത്ത ടൂള്‍ കിറ്റ് തേടിയാണോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.
ഏതാനും നാളുകള്‍ക്ക് മുന്‍പ് ബുള്ളറ്റില്‍ തേജസ്വി യാദവിനൊപ്പം ബീഹാറിലെ ചില ജില്ലകളില്‍ വോട്ട് അധികാര്‍ യാത്ര നടത്തിയ രാഹുല്‍ ഗാന്ധി ഉടനെ മലേഷ്യയിലെ ആഡംബര റിസോര്‍ട്ടിലേക്ക് പറന്നിരുന്നു. മലേഷ്യയിലേക്ക് യാത്ര പോകുന്നത് രാഹുല്‍ ഗാന്ധി മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധിക്ക് ഇസെഡ് പ്ലസ് സുരക്ഷ നല്‍കുന്ന സിആര്‍പിഎഫ് രാഹുല്‍ ഗാന്ധി മുന്‍കൂട്ടി അറിയിക്കാതെ വിദേശയാത്ര പോകുന്നതിനെതിരെ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ചിരുന്നു.
രാഹുല്‍ ഗാന്ധിയെന്ന നെപോ കിഡ്
നേപ്പാളില്‍ ജെന്‍ സീ കലാപം നടന്നത് നെപോ കിഡുകളുടെ ആഡംബര ജീവിതത്തില്‍ സഹികെട്ടാണെന്ന് ഒരു വിലയിരുത്തല്‍ ഉണ്ട്. അധികാരത്തിന്റെ അഴിമതിപ്പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുന്ന മുതിര്‍ന്ന രാഷ്‌ട്രീയക്കാരുടെ മക്കള്‍ക്കെതിരെയുള്ള ജെന്‍ സീയുടെ അമര്‍ഷം അവരുടെ കലാപത്തിന് പിന്നില്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ത്യയിലെ നെപോ കിഡുകളാണെന്ന ആരോപണം ശക്തമാണ്. അടിക്കടി വിദേശയാത്രകള്‍ നടത്താന്‍ സാധിക്കുന്നത് നെപോകിഡുകള്‍ക്ക് മാത്രമാണ്.
















