തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധ ഫ്‌ലക്‌സ് ബോര്‍ഡ്. നരുവാമൂട് നടുക്കാട് എന്‍എസ്എസ് കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ ഫ്‌ലക്‌സ് ഉയര്‍ന്നത്.
നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് ഫ്‌ലക്‌സില്‍ എഴുതിയിരിക്കുന്നത്. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്‌ലക്‌സില്‍ ചേര്‍ത്തിട്ടുണ്ട്.
നേരത്തേ പത്തനംതിട്ടയിലും ജി.സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.കുടുംബ കാര്യത്തിനായി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടെന്നാണ് ഫ്‌ളക്‌സില്‍ എഴുതിയിരുന്നത്. പത്തനംതിട്ട വെട്ടിപ്പുറം എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നിലും ജി.സുകുമാരന്‍ നായര്‍ക്കെതിരെ ഫലക്‌സ് ഉയര്‍ന്നിരുന്നു.
















