തിരുവനന്തപുരം: പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ അഞ്ചാം ദിനം നവരാത്രി പ്രഭാഷണപരമ്പരയില്‍ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശി കുമാര്‍ നവരാത്രി പ്രഭാഷണം നടത്തി. സരസ്വതി പൂജയെ കുറിച്ചും വിദ്യയെ കുറിച്ചും വിശദമായി പ്രഭാഷണം നടത്തിയ അദ്ദേഹത്തെ കേള്‍ക്കാന്‍ വലിയ തോതില്‍ ശ്രോതാക്കളെത്തി.
കാവാലം ശശി കുമാറിനെ സരസ്വതി മണ്ഡപം ജനകീയ സമിതി സെക്രട്ടറി പി ഗോപകുമാര്‍ പൊന്നാട ചാര്‍ത്തി ഉപഹാരം നല്‍കി ആദരിച്ചു. ജനകീയ സമിതി ട്രഷറര്‍ ടി എസ് വിജയകുമാര്‍, സതികുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
















