ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ ‘ഐ ലവ് മുഹമ്മദ്’ എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രകടനങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലും ‘ഐ ലവ് മുഹമ്മദ്’ പ്രവര്‍ത്തകര്‍ സജീവം. ഉത്തര്‍പ്രദേശിലെ ബാരേലിയില്‍ നടന്ന ‘ഐ ലവ് മുഹമ്മദ്’ പ്രകടനം അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിവീശിയിരുന്നു. ഇതിലെ പ്രകടനക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് മധ്യപ്രദേശില്‍ ഐ ലവ് മുഹമ്മദ് പ്രവര‍്ത്തനങ്ങള്‍ നടക്കുന്നത്. ‘ഐ ലവ് മുഹമ്മദ്’ പ്രകടനങ്ങളും പ്രവര്‍ത്തനങ്ങളും രാജ്യത്ത് കലാപം ഉണ്ടാക്കുന്നതിനുള്ള മറ്റൊരു ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നു.
#WATCH | Madhya Pradesh | Muslim youths in Bhopal paste 'I Love Muhammad' stickers on vehicles and people's clothes outside the Taj-ul-Masajid, in support of the protests that broke out earlier today in Bareilly, UP. pic.twitter.com/gC1iJi2NBF
— ANI (@ANI) September 26, 2025
എന്തായാലും ഇന്ത്യയെ തകര്‍ക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന പലയിടങ്ങളിലും അരങ്ങേറുന്നതായി കഴിഞ്ഞ ആഴ്ചകളില്‍ സംശയം ഉയര്‍ന്നിരുന്നു. മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ വേണ്ടി ശ്രമിക്കുന്ന അമേരിക്കയിലെ ബിസിനസ്, രാഷ്‌ട്രീയ കുടുംബങ്ങളുടെ കൂട്ടായ്‌മയാണ് ഡീപ് സ്റ്റേറ്റ്. ഇതില്‍ അമേരിക്കന്‍ ചാരസംഘടനകളുടെ നേതാക്കളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ എന്‍ജിഒകള്‍ കോണ്‍ഗ്രസിനും ഇസ്ലാമിക സംഘടനകള്‍ക്കും മതപരിവര്‍ത്തന ലോബികള്‍ക്കും തീവ്ര ഇടത് പ്രസ്ഥാനങ്ങള്‍ക്കും കൈകൊടുത്തുള്ള ഒരു കലാപമാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. കലാപത്തിലൂടെയുള്ള ഭരണമാറ്റമാണ് ഇവരുടെ ലക്ഷ്യം. അതിന്റെ ചെറിയ സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് കരുതുന്നു. ഈ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഊര്‍ജ്ജം പകരാന്‍ ട്രംപും ഉണ്ടെന്ന് കരുതുന്നു.
ഇതിന്റെ ഒരു സൂചനയാണ് ജമ്മു കശ്മീരിലെ ലഡാക്കില്‍ കണ്ടത്. സോനം വാങ്ചുക് എന്ന പരിസ്ഥിതി എന്‍ജിഒ സംഘടനയുടെ നേതാവാണ് അവിടെ കലാപം ആളിക്കത്തിച്ചത്. അതിന് പിന്നാലെയാണ് ഐ ലവ് മുഹമ്മദ് എന്ന പേരില്‍ അരങ്ങേറുന്ന പ്രകടനങ്ങള്‍. മധ്യപ്രദേശില്‍ മുസ്ലിം യുവാക്കള്‍ വാഹനങ്ങളിലെല്ലാം ഐ ലവ് മുഹമ്മദ് സ്റ്റിക്കറുകള്‍ പതിക്കുകയാണ്. വസ്ത്രങ്ങളിലും ഇവര്‍ ഐ ലവ് മുഹമ്മദ് സ്റ്റിക്കറുകള്‍ പതിക്കുന്നുണ്ട്. ഐ ലവ് മുഹമ്മദ് പ്രകടനങ്ങള്‍ വൈകാതെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കാരണമാകുമോ എന്ന് സംശയിക്കുന്നു. മധ്യപ്രദേശില്‍ താജ് ഉള്‍ മുഹമ്മദ് പള്ളിക്ക് മുന്‍പിലാണ് ഐ ലവ് മുഹമ്മദ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച സജീവമായത്.
















