കോഴിക്കോട്:പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികന്‍ അറസ്റ്റില്‍. കോഴിക്കോട് കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ ഹരിദാസനെ (64) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് നടപടി.
15 വയസുള്ള വിദ്യാര്‍ഥിനിയോട് പ്രതി ലൈംഗികചുവയോടെ സംസാരിച്ചു. ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരത്തില്‍പിടിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
















