കാസര്‍കോട് : ഉമ്മയുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെത്തിയ 50 കാരന്‍ ‘ഉസ്താദ്’ 18 കാരിയെയും കൊണ്ട് നാടുവിട്ടു. സംഭവത്തില്‍ ഹോസ്ദുര്‍ഗ് സ്വദേശിയായ റാഷിദിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. അന്വേഷണത്തില്‍ റാഷിദും നാടുവിട്ടതായി വ്യക്തമായി. കര്‍ണാടകയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
റാഷിദ് നിരവധി വീടുകളില്‍ ‘ആത്മീയ ചികിത്സ’ നടത്തി വരികയായിരുന്നുവെന്നും ഉമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാനായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
‘ഉസ്താദ്’ ‘സിദ്ധന്‍’. ‘തങ്ങള്‍’ തുടങ്ങിയ പേരുകളിലാണ് പലയിടങ്ങളിലും ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഒരു ഹോട്ടലില്‍ പൊറോട്ട അടിക്കുന്ന ജോലിക്കാരനായിരുന്ന റാഷിദ് പില്‍ക്കാലത്ത് സിദ്ധനായി മാറുകയായിരുന്നു.















