പട്ന: വോട്ട് കൊള്ള ആരോപണത്തില്‍ ഹൈഡ്രജന്‍ ബോംബുകള്‍ മാത്രമല്ല, യുറേനിയം, പ്ലൂട്ടോണിയം ബോംബുകളും വരുമെന്ന് രാഹുല്‍ ഗാന്ധി.
ബീഹാറിലെ പട്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. നിതീഷ് കുമാര്‍ സര്‍ക്കാര്‍ വോട്ടുകൊള്ള മാത്രമല്ല, നോട്ടുകൊള്ളയും നടത്തുന്നുണ്ടെന്ന് രാഹുല്‍ ആരോപിക്കുന്നു.
ഹൈഡ്രജന്‍ ബോംബ് വരുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും വന്നിട്ടില്ല. അതിനിടെയാണ് യൂറേനിയം, പ്ലൂട്ടോണിയം എന്നീ വീര്യം കൂടിയ ബോംബുകള്‍ കൂടി ഇറക്കുമെന്ന ഭീഷണി. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് തവണ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഇതെല്ലാം ഏത് തരം ബോംബുകളാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ടുള്ള യാത്രയ്‌ക്ക് ശേഷം തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും തമ്മില്‍ ഉടക്കിയെന്നാണ് വാര്‍ത്ത. ഇതുവരെയും ഇരുകൂട്ടരും ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പങ്കുവെയ്‌ക്കുന്ന കാര്യത്തില്‍ യാതൊരു തീരുമാനവും ആയിട്ടില്ല.
















