ന്യൂദല്‍ഹി: മോദിയ്ക്ക് വാരണാസിയില്‍ ഒന്നര ലക്ഷമേ ഭൂരിപക്ഷമുള്ളൂവെന്നും ഒരു സിറ്റിംഗ് പ്രധാനമന്ത്രിക്ക് ലഭിച്ച രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷമാണിതെന്നും കോണ്‍ഗ്രസിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന ധ്രൂവ് റാഠി. എന്നാല്‍ ഇത് നുണയാണെന്ന് തല്‍ക്ഷണം സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കള്‍ വിവിധ പോസ്റ്റുകളിലൂടെ മറുപടി നല്‍കുകയായിരുന്നു. ജര്‍മ്മനിയില്‍ നിന്നാണ് ധ്രുവ് റാഠി പതിവായി കോണ്‍ഗ്രസ് അനുകൂല പോസ്റ്റിടുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ധ്രുവ് റാഠി പങ്കുവെച്ച പോസ്റ്റ് വീണ്ടും ചര്‍ച്ചയാവുകയാണ്.
സമൂഹമാധ്യമങ്ങളാണ് ധ്രുവ് റാഠിയെ പൊളിച്ചടുക്കിയത്. നെഹ്രു, ഇന്ദിരാഗാന്ധി എന്നിവര്‍ സിറ്റിംഗ് പ്രധാനമന്ത്രിമാരായിരുന്നപ്പോള്‍ ലഭിച്ച ഭൂരിപക്ഷം എത്രയോ കുറവായിരുന്നുവെന്ന് സമൂഹമാധ്യമത്തില്‍ ചിലര്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു.
1957ല്‍ നെഹ്രുവിന്റെ ഭൂരപക്ഷം -29018 മാത്രം
1962ല്‍ നെഹ്രുവിന്റെ ഭൂരിപക്ഷം- 64571 മാത്രം
1967ല്‍ ഇന്ദിരാഗാന്ധിയുടെ ഭൂരിപക്ഷം- 91703 മാത്രം
1971ല്‍ ഇന്ദിരാഗാന്ധിയുടെ ഭൂരിപക്ഷം- 1,11,810 മാത്രം
ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണം ധ്രുവ് റാഠിയ്ക്കെതിരെ ഉയരുകയാണ്. രാഹുല്‍ ഗാന്ധി വോട്ട് ചോരി എന്ന പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇതുപോലെയുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ധ്രുവ് റാഠിയുടെ ഈ പഴയ പോസ്റ്റ് ചര്ച്ചായവുന്നത്. ഇതുപോലെയാണ് കോണ്‍ഗ്രസ് നേതാക്കളും അനുയായികളും അനുഭാവികളും സമൂഹമാധ്യമങ്ങളില്‍ നുണ പ്രചരിപ്പിക്കുന്നതെന്നതിന്റെ ഉദാഹരണമായാണ് ഈ പോസ്റ്റ് ചര്‍ച്ചയാകുന്നത്. മോദി വിരുദ്ധതയും ബിജെപി വിരുദ്ധതയും കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധഇ സ്തുതികളും നിറഞ്ഞവയാണ് ഈ പോസ്റ്റുകള്‍. ഒറ്റനോട്ടത്തില്‍ സത്യമാണെന്ന് തോന്നുന്ന തരത്തില്‍ നിരവധി ഡേറ്റകള്‍ തിരുകിക്കയറ്റിയാണ് ധ്രുവ് റാഠിയുടെ പോസ്റ്റുകള്‍.
















