കൊച്ചി: ലയണല്‍ മെസിയുടെയും അര്‍ജന്റീന ഫുട്ബാള്‍ ടീമിന്റെയും കേരളത്തിലേക്കുള്ള വരവിന് മുന്നോടിയായി ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയിലെത്തി.മത്സരം നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിക്കുന്ന അദ്ദേഹം സുരക്ഷയും മറ്റ് ക്രമീകരണങ്ങളും വിലയിരുത്തും.
കായികമന്ത്രി വി. അബ്ദുറഹിമാനുമായും ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൂടിക്കാഴ്ച നടത്തും. ടീം താമസിക്കുന്ന ഹോട്ടല്‍, ഭക്ഷണം, യാത്രകള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടക്കും.
നവംബര്‍ 15നാണ് അര്‍ജന്റീന ടീം കേരളത്തിലെത്തുന്നത്. അര്‍ജന്റീനയുമായി ഏറ്റുമുട്ടുന്നത് ഓസ്ട്രേലിയ ആണ്.15നും 18നും ഇടയിലാണ് മത്സരം നടക്കുക.
















