ന്യൂദല്‍ഹി: ജിഎസ് ടി നിരക്ക് വെട്ടിക്കുറച്ച ആദ്യ ദിവസം വിറ്റത് 25000 മാരുതി കാറുകള്‍; കാര്‍ വില തിരക്കി കമ്പനിയിലേക്ക് വിളിച്ചത് 80,000 പേരാണെന്നും ബിജെപി എംപിയും വക്താവുമായ സംപിത് പത്ര. ജിഎസ് ടി നിരക്ക് കുറച്ചതോടെ ബിസിനസില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് സംപിത് പത്ര പറഞ്ഞു.
ജിഎസ് ടി വെട്ടിക്കുറച്ചത് മൂലം സെപ്തംബര്‍ 22 മുതല്‍ മാരുതി കാറിന് 1.29 ലക്ഷം രൂപ വരെ കുറഞ്ഞിരുന്നു. അതാണ് അഭൂതപൂര്‍വ്വമായ വില്‍പനയ്‌ക്ക് മാരുതി സാക്ഷ്യം വഹിച്ചത്. മാരുതിയുടെ എസ് പ്രസോ, ആള്‍ടോ കെ10, സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ്സ, ഫ്രോങ്ക്സ് എന്നീ മോഡലുകള്‍ക്ക് വന്‍തോതില്‍ വില കുറഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ ജിഎസ് ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി മോദി സര്‍ക്കാര്‍ വെട്ടിക്കുറിച്ചിരുന്നു.
കഴിഞ്ഞ 35 വര്‍ഷത്തെ ചരിത്രത്തില്‍ മാരുതിയ്‌ക്ക് വില്‍പനയില്‍ ഇതുപോലെയുള്ള ഒരു കുതിച്ചുചാട്ടം ഉണ്ടാകുന്നത് ഇത് ആദ്യമാണെന്നും സംപിത് പത്ര പറഞ്ഞു. മാരുതിയുടെ കാര്‍ വില്‍പന അടുത്ത ദിവസം തന്നെ 25000ല്‍ നിന്നും 30000ലേക്ക് ഉയരുമെന്നും 75,000 കാര്‍ ബുക്കിംഗ് ഉണ്ടായെന്നും സംപിത് പത്ര പറഞ്ഞു.മാരുതിയുടെ ചില വേരിയന്‍റുകള്‍ വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ വില്‍ക്കാന്‍ സാധിച്ചില്ല.
ജിഎസ് ടി നിരക്ക് കുറഞ്ഞതോടെ ഹ്യൂണ്ടായ് കാറിന്റെ വില്‍പനയിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ വില്‍പനയില്‍ വന്‍കുതിച്ചുചാട്ടമുണ്ടായെന്നും സംപിത് പത്ര പറഞ്ഞു. മിക്കവാറും എല്ലാ കാര്‍ കമ്പനികളിലും വലിയ തോതില്‍ വില്‍പന ഉണ്ടായിട്ടുണ്ടെന്നും സംപിത് പത്ര പറഞ്ഞു.
















