മലപ്പുറം: മതേതരത്വം കാത്ത് സൂക്ഷിക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഉറപ്പ് തന്നെന്നും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ നിവേദനമായി പ്രിയങ്ക വാദ്ര കൈമാറിയെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രിയങ്ക വാദ്ര എംപി മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തി ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടിരുന്നു.
വയനാട്ടില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന സമയത്ത് പ്രിയങ്ക തന്നെ വിളിച്ചിരുന്നുവെന്ന് ജിഫ്രി അവകാശപ്പെട്ടു.
നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നും പ്രാര്‍ഥനയുണ്ടാകണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. നേരിട്ട് കാണാനാകുമോ എന്ന് പ്രിയങ്കയ്‌ക്കൊപ്പമുള്ളവര്‍ തന്നോട് ആരാഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
















